അര ലക്ഷത്തിന്റെ നിരോധിത പുകയില ഉൽപന്നങ്ങളുമായി ബേക്കറി ഉടമ പിടിയിൽ
text_fieldsഅബൂബക്കർ
കൊട്ടാരക്കര: വയ്ക്കലിൽ ബേക്കറി സ്ഥാപനത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയയാൾ കൊട്ടാരക്കര പൊലീസിന്റെ പിടിയിൽ.
വാളകം മേൽകുളങ്ങരയിൽ ജസീന മൻസിലിൽ അബൂബക്കർ (44) ആണ് പിടിയിലായത്. ബേക്കറിയുടെ മറവിൽ അബൂബക്കർ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ അര ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളാണ് ബേക്കറിയിൽനിന്ന് പിടിച്ചെടുത്തത്. മുമ്പും സമാനമായ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് അബൂബക്കർ.
കൊട്ടാരക്കര ഇൻസ്പെക്ടർ വി.എസ്. പ്രശാന്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ ബിജു, സുദർശനൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

