ജാമ്യത്തിലിറങ്ങി മുങ്ങിയയാൾ 13 വർഷത്തിന് ശേഷം പിടിയിൽ
text_fieldsജയകുമാർ
പാണ്ടിക്കാട്: വാഹനപകടത്തിൽ സ്ത്രീ മരിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ. പൊള്ളാച്ചിയിലെ മുഖസുന്ദരം ജയകുമാറിനെയാണ് (54) പാണ്ടിക്കാട് പൊലീസ് തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്.
2009ൽ കിഴക്കേ പാണ്ടിക്കാട് പെരുവക്കാട്ടു വെച്ച് ജയകുമാർ ഓടിച്ച ലോറി ജീപ്പിൽ ഇടിച്ച് ജീപ്പ് യാത്രികയായ സ്ത്രീ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ അന്ന് അറസ്റ്റിലായ ജയകുമാർ പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. റഫീഖിന്റെ നിർദേശപ്രകാരം എസ്.ഐ പി. തുളസി, എ.എസ്.ഐ കെ. അബ്ബാസ്, എസ്.സി.പി.ഒ ശൈലേഷ്, സി.പി.ഒമാരായ മിർഷാദ് കൊല്ലേരി, ദീപക്, നജീബ്, ബൈജു, രജീഷ്, ഹൈദരലി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.