Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

1979ൽ ജോലിക്കെത്തി, നാല് വർഷങ്ങൾക്കിപ്പുറം വ്യാജ രേഖകൾ കാണിച്ച് പെൻഷൻ കൈപ്പറ്റി; 70 കാരനായ പ്രവാസിക്ക് 10 വർഷം തടവും നാടുകടത്തലും ശിക്ഷ

text_fields
bookmark_border
1979ൽ ജോലിക്കെത്തി, നാല് വർഷങ്ങൾക്കിപ്പുറം വ്യാജ രേഖകൾ കാണിച്ച് പെൻഷൻ കൈപ്പറ്റി; 70 കാരനായ പ്രവാസിക്ക് 10 വർഷം തടവും നാടുകടത്തലും ശിക്ഷ
cancel

മനാമ: വ്യാജരേഖകൾ നിർമ്മിച്ച് രണ്ട് വ്യക്തിഗത നമ്പറുകൾ ഉപയോഗിക്കുകയും നാല് പതിറ്റാണ്ടോളമായി ഔദ്യോഗിക രേഖകളും ആനുകൂല്യങ്ങളും കൈപ്പറ്റുകയും ചെയ്ത എഴുപതുകാരനായ പ്രവാസിക്ക് 10 വർഷത്തെ തടവ് ശിക്ഷ ശരിവെച്ച് അപ്പീൽ ക്രിമിനൽ കോടതി. ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതിയെ രാജ്യത്ത് നിന്ന് സ്ഥിരമായി നാടുകടത്താനും വ്യാജ രേഖകൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

1979ൽ ജോലിക്കായി രാജ്യത്തെത്തിയ പ്രതി, ബഹ്റൈൻ പൗരന്മാർക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി 1983ൽ വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിക്കുകയായിരുന്നു. പേരും ജനനത്തീയതിയും മാറ്റി നൽകി യഥാർഥ അമ്മയുടേതല്ലാത്ത പേര് ഉൾപ്പെടുത്തിയാണ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. ഇത് ഉപയോഗിച്ച് ബഹ്റൈൻ പൗരന്മാർക്കുള്ള തൊഴിൽ കാർഡും മറ്റ് ഔദ്യോഗിക രേഖകളും രണ്ട് വ്യത്യസ്ത വ്യക്തിഗത നമ്പറുകളിൽ രണ്ട് ഡ്രൈവിങ് ലൈസൻസുകളും (ഒന്ന് സ്വന്തം രാജ്യത്തിന്റെ പൗരത്വത്തിലും മറ്റൊന്ന് 'ബിദൂൻ' അതായത് പൗരത്വമില്ലാത്ത വിഭാഗത്തിലും) ഇയാൾ കരസ്ഥമാക്കി.

1983 മുതൽ ബഹ്റൈൻ സ്വദേശിയെന്ന നിലയിൽ സാമൂഹിക ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ഇയാൾ 31 വർഷത്തോളം സർവീസിൽ തുടർന്നു. ഇക്കാലയളവിൽ കൃത്യമായി വിഹിതം അടച്ചതിനെ തുടർന്ന് പെൻഷനും സേവനാനുകൂല്യങ്ങളും കൈപ്പടാൻ ഇയാൾക്ക് അർഹത ലഭിച്ചിരുന്നു. 2015ൽ വിരമിക്കുന്നതുവരെ ഈ വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. 2025ൽ പോലും ഐഡന്റിറ്റി കാർഡ് പുതുക്കുന്നതിനായി ഇയാൾ ഈ വ്യാജ വിവരങ്ങൾ ഉപയോഗിച്ചിരുന്നു.

പ്രോസിക്യൂഷൻ അന്വേഷണത്തിൽ കുറ്റം സമ്മതിച്ച പ്രതി, ജോലിസ്ഥലത്തെ ഫയലുകളിൽ നിന്ന് ലഭിച്ച ഒരു ജനന സർട്ടിഫിക്കറ്റ് തിരുത്തിയാണ് വ്യാജരേഖ ഉണ്ടാക്കിയതെന്ന് വെളിപ്പെടുത്തി. സർക്കാർ ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിച്ച് വ്യാജ വിവരങ്ങൾ നൽകിയതും ഔദ്യോഗിക രേഖകൾ ദുരുപയോഗം ചെയ്തതും കോടതി കണ്ടെത്തി. തുടർന്ന് പ്രഥമ കോടതിയുടെ വിധി അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bahrain Court Orders Deportation and 10-Year Jail Term for Expat Pension Forger
Next Story