Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബാ​ഗ​പ്പ​ ഹ​രി​ജ​നെ...

ബാ​ഗ​പ്പ​ ഹ​രി​ജ​നെ വെ​ട്ടി​ക്കൊ​ന്നു

text_fields
bookmark_border
ബാ​ഗ​പ്പ​ ഹ​രി​ജ​നെ വെ​ട്ടി​ക്കൊ​ന്നു
cancel

ബം​ഗ​ളൂ​രു: ഭീ​മാ​തി​റി​ന്റെ കൊ​ല​യാ​ളി​യാ​യ ബാ​ഗ​പ്പ ഹ​രി​ജ​നെ അ​ക്ര​മി​ക​ൾ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി. വി​ജ​യ​പു​ര​യി​ലെ മ​ദീ​ന ന​ഗ​റി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി ബാ​ഗ​പ്പ​യെ മു​ഖ​ത്തും ത​ല​യി​ലും മാ​ര​കാ​യു​ധ​ങ്ങ​ൾ കൊ​ണ്ട് വെ​ട്ടി​യാ​ണ് കൊ​ന്ന​ത്. നേ​ര​ത്തേ ബാ​ഗ​പ്പ ഹ​രി​ജ​ന് കോ​ട​തി വ​ള​പ്പി​നു​ള്ളി​ൽ വെ​ടി​യേ​റ്റി​രു​ന്നു​വെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

​ജ​യ​പു​ര​യി​ലെ മ​ദീ​ന ന​ഗ​റി​ൽ വാ​ട​ക വീ​ട്ടി​ലാ​ണ് ബാ​ഗ​പ്പ താ​മ​സി​ച്ചി​രു​ന്ന​ത്. രാ​ത്രി പ​ത്തോ​ടെ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങു​മ്പോ​ൾ അ​ക്ര​മി​ക​ൾ പെ​ട്ടെ​ന്ന് വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ശേ​ഷം അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വി​ജ​യ​പു​ര ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് ല​ക്ഷ്മ​ൺ നിം​ബ​ർ​ഗി സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി.

ബാ​ഗ​പ്പ ഹ​രി​ജ​ന്റെ കൊ​ല​യാ​ളി​ക​ളെ ക​ണ്ടെ​ത്താ​ൻ എ.​എ​സ്.​പി രാ​മ​ന​ഗ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. ബാ​ഗ​പ്പ ഹ​രി​ജ​ൻ നി​ര​വ​ധി കൊ​ല​പാ​ത​ക കേ​സു​ക​ളി​ൽ അ​ട​ക്കം പ്ര​തി​യാ​യി​രു​ന്നു. കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് ന​ല്ല ജീ​വി​തം ആ​രം​ഭി​ക്കാ​നു​ള്ള ആ​ഗ്ര​ഹം ബാ​ഗ​പ്പ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bagappa Harijan
News Summary - Bagappa Harijan killed
Next Story