നീന്തിയെത്തിയപ്പോൾ ബാഗ് കാലി! വൈപ്പിൻ ബീച്ചിൽ നീന്താൻ ഇറങ്ങിയപ്പോൾ ബാഗ് മോഷണം, സഹോദരങ്ങൾ പിടിയിൽ
text_fieldsഅഖിൽ കുമാർ, അഖിൽ കുമാർ
വൈപ്പിൻ: വൈപ്പിൻ ബീച്ചിൽ നീന്താൻ വന്നയാളുടെ ബാഗ് മോഷ്ടിച്ച സഹോദരന്മാരെ പൊലീസ് പിടികൂടി. ഒക്ടോബർ 15ന് വൈപ്പിൻ ബീച്ചിൽ നീന്താൻ വന്നയാൾ രണ്ടരപ്പൻ മാല, ഒരു പവന്റെ മോതിരം, 80,000 രൂപ വിലയുള്ള മൊബൈൽ ഫോൺ എന്നിവ ബാഗിൽ വെച്ച് നീന്താൻ ഇറങ്ങിയ സമയത്താണ് മോഷണം നടന്നത്. ബാഗ് കണ്ടുനിന്നയാൾ അത് മോഷ്ടിച്ച് മുങ്ങുകയായിരുന്നു.
കൊച്ചി സിറ്റി പൊലീസ് കമീഷണർ കളിരാജ് മഹേഷ്കുമാറിന്റെ നിർദേശപ്രകാരം ഡി.സി.പി അരുൺ പവിത്രന്റെ മേൽനോട്ടത്തിൽ സെൻട്രൽ എ.സി.പി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമും മുളവുകാട് പൊലീസും ചേർന്നാണ് അന്വേഷണം നടത്തിയത്. 60ലധികം സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
തെക്കൻ മാലിപ്പുറം സ്വദേശിയായ പ്രതി അഖിൽകുമാറിനെ കഴിഞ്ഞ ദിവസം പുലർച്ച കാട്ടിൽനിന്നാണ് പിടികൂടിയത്. ചോദ്യം ചെയ്തപ്പോൾ മോഷ്ടിച്ച ബാഗുമായി ചേട്ടൻ അനിൽകുമാറിന്റെ അടുത്ത് പോയതായി മൊഴി നൽകി. അനിൽകുമാറിനെയും പിടികൂടി. രണ്ടുപേരും കൂടി ബാഗിലുണ്ടായിരുന്ന സ്വർണമോതിരം പുതുവയ്പ്പിലെ ജ്വല്ലറിയിലും സ്വർണമാലയിലെ കുരിശ് ലോക്കറ്റ് ഞാറക്കലിലെ ജ്വല്ലറിയിലും മൊബൈൽ ഫോൺ പെൻറ മേനകയിലെ ഷോപ്പിലും വിൽപന നടത്തിയതായി കണ്ടെത്തി. സ്വർണമാല അവർ താമസിച്ചിരുന്ന വീടിന്റെ സ്റ്റെയർകേസിനടിയിൽ കുഴിച്ചിടുകയും ബാഗ് കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. അഖിൽകുമാർ പരിസരത്തെ ആളൊഴിഞ്ഞ വീടുകളിൽനിന്ന് മോഷണം നടത്തുകയും വയറിങ് മുറിച്ച് ചെമ്പ് വിൽക്കുകയും ചെയ്യുന്നയാളാണെന്നും പോലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

