Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right14കാരിക്ക്​ പീഡനം;...

14കാരിക്ക്​ പീഡനം; ബാഡ്​മിന്‍റൺ പരിശീലകൻ അറസ്റ്റിൽ

text_fields
bookmark_border
/kerala/molesting-children-in-kerala-702833
cancel

പൂനെ: 14കാരിയായ ബാഡ്​മിന്‍റൺ താരത്തെ ലൈംഗിക പീഡനത്തിനിരയാക്കിയ പരിശീലകൻ അറസ്റ്റിൽ. ശനിയാഴ്ച രാവിലെ പൂനെയിലെ കായിക സമുച്ചയത്തിൽ വെച്ചാണ്​ സംഭവം. കൗമാരക്കാരിയുടെ പരാതിയുടെ അടിസ്​ഥാനത്തിൽ ശനിയാഴ്ച വൈകീട്ട്​ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​തു.

കഴിഞ്ഞ കുറച്ച്​ ദിവസങ്ങളായി പ്രതിയായിരുന്നു പരാതിക്കാരിയെ പരിശീലിപ്പിച്ച്​ കൊണ്ടിരുന്നത്​. ഷട്ടിൽ ബോക്​സ്​ ജിം ലോക്കറിൽ വെക്കാൻ ​കുട്ടിയോട്​ ആവശ്യപ്പെട്ട ഇയാൾ പിന്തുടർന്ന്​ അരികിലെത്തി. കുറച്ച്​ പരിശീലന സെഷനുകളിൽ കാണാതിരുന്നത്​ എന്താണെന്ന്​ ചോദിച്ച്​ തുടങ്ങിയ പ്രതി കുട്ടിക്ക്​ മികച്ച ഭാവിയുണ്ടെന്ന്​ പറഞ്ഞു.

കുട്ടിയെ ഹസ്​തദാനം ചെയ്​തതിന്​ പിന്നാലെയാണ്​ ഇയാൾ മോശമായി പെരുമാറിയതെന്ന്​ പരാതിയിൽ പറഞ്ഞു. കുതറിമാറി രക്ഷപെടാൻ ശ്രമിച്ച പെൺകുട്ടിയെ തടയാൻ ശ്രമിച്ചതായും കൈക്ക്​ കടന്ന്​ പിടിച്ചതായും എഫ്​.ഐ.ആറിലുണ്ട്​.

വീട്ടിലെത്തിയ കുട്ടി സംഭവം മാതാവിനോട്​ വിവരിക്കുകയായിരുന്നു. പിന്നാലെയാണ്​ കുടുംബം സ്​റ്റേഷനിലെത്തി പരാതി നൽകിയതെന്ന്​ കേസ്​ അന്വേഷിക്കുന്ന എസ്​.ഐ പറഞ്ഞു.

പോക്​സോയും ഐ.പി.സിയിലെ വിവിധ വകുപ്പുകളും ചുമത്തിയാണ്​ കോച്ചിനെ അകത്താക്കിയത്​. തിങ്കളാഴ്ച വരെ ഇയാളെ പൊലീസ്​ കസ്റ്റഡിയിൽ വെക്കാൻ കോടതി അനുമതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Punemolesting girlBadminton coach
News Summary - Badminton coach arrested for molesting 14 year old player in Pune
Next Story