Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബസിൽ അപമര്യാദയായ...

ബസിൽ അപമര്യാദയായ പെരുമാറ്റം: മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
ബസിൽ അപമര്യാദയായ പെരുമാറ്റം: മൂന്നുപേർ അറസ്റ്റിൽ
cancel
Listen to this Article

ആ​റ്റി​ങ്ങ​ൽ: കെ.​എ​സ്.​ആ​ർ.​ടി.​സി യാ​ത്ര​ക്കാ​രോ​ടും ക​ണ്ട​ക്ട​റോ​ടും ഡ്രൈ​വ​റോ​ടും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ മൂ​ന്നു​പേ​രെ ആ​റ്റി​ങ്ങ​ൽ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തൃ​ശൂ​ർ സ്വ​ദേ​ശി​നി അ​ശ്വ​തി (24), മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി ത​സ്നി (24), എ​ഴു​കോ​ൺ സ്വ​ദേ​ശി ജി​ബി​ൻ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 1.30നാ​ണ് സം​ഭ​വം.

എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി വ​രി​ക​യാ​യി​രു​ന്ന ബ​സി​ൽ ക​ല്ല​മ്പ​ല​ത്തു​നി​ന്ന്​ നാ​ല് യു​വ​തി​ക​ളും ഒ​രു യു​വാ​വും ക​യ​റി. സീ​റ്റ് ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തു​ട​ങ്ങി​യ ക​ല​ഹം അ​സ​ഭ്യ​ത്തി​ലും കൈ​യാ​ങ്ക​ളി​യി​ലും ക​ലാ​ശി​ച്ചു. ഇ​തോ​ടെ, ജീ​വ​ന​ക്കാ​ർ ആ​റ്റി​ങ്ങ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ഇ​തി​നി​ട​യി​ൽ ഒ​രു യു​വ​തി ബ​സി​ൽ നി​ന്നി​റ​ങ്ങി ഓ​ട്ടോ​യി​ൽ ക​യ​റി സ്ഥ​ലം വി​ട്ടു. ബാ​ക്കി​യു​ള്ള​വ​രെ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. അ​വി​ടെ​യും മൂ​ന്നു​പേ​ർ അ​സ​ഭ്യ​വ​ർ​ഷ​മാ​യി​രു​ന്നു.

ഇ​വ​രെ മെ​ഡി​ക്ക​ലെ​ടു​ക്കാ​നാ​യി വ​ലി​യ​കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും സ​ഹ​ക​രി​ക്കാ​തെ ബ​ഹ​ളം വെ​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചാ​ണ് ബ്ല​ഡ് സാ​മ്പി​ൾ എ​ടു​ത്ത​ത്. ഒ​രു യു​വ​തി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ അ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bad behaviorarrested
News Summary - Bad behavior on the bus: Three arrested
Next Story