Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുഞ്ഞിനെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി; നാളെ കാണിക്കാമെന്ന് രക്ഷിതാക്കള്‍ക്ക് ഉറപ്പ്, ഉത്തരം കിട്ടാതെ പൊലീസ്​

text_fields
bookmark_border
child kidnapping
cancel

തിരുവനന്തപുരം: പേട്ടയില്‍ തട്ടികൊണ്ടുപോയ സംഭവത്തിലെ കുഞ്ഞിനെ ശിശു ക്ഷേമ സമിതിയിലേക്ക് മാറ്റി. നാടോടി സംഘത്തിനൊപ്പമുള്ള മറ്റ് മൂന്ന് കുട്ടികൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. കുഞ്ഞിന്റെ സുരക്ഷയും കേസിന്റെ അന്വേഷണവും പരിഗണിച്ചാണ് ശിശു ക്ഷേമ സമിതിയിലേക്ക് മാറ്റിയത്. നേരത്തേ കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റാന്‍ മാതാപിതാക്കള്‍ അനുവദിച്ചിരുന്നില്ല. ഇതിനിടെ, നാളെ കുഞ്ഞിനെ കാണിക്കാമെന്ന് രക്ഷിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുകയാണ്. തൈക്കാട് ശിശുക്ഷേമ സമിതിയിലേക്കാണ് കുട്ടിയെ മാറ്റിയത്.

19 മ​ണി​ക്കൂ​ർ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ്​ ചൊ​വാ​ഴ്ച കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. തേ​ൻ വി​ൽ​പ​ന​ക്കാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ ബി​ഹാ​ർ സ്വ​ദേ​ശി​ക​ളു​ടെ കു​ട്ടി​യെ​യാ​ണു മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ണാ​താ​യ​ത്. ചാ​ക്ക​യി​ലെ റോ​ഡ​രി​കി​ൽ മാ​താ​പി​താ​ക്ക​ൾ​ക്കും സ​ഹോ​ദ​ര​ങ്ങ​ൾ​ക്കു​മൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ൾ ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി കു​ഞ്ഞി​നെ കാ​ണാ​താ​യി. പ​ക​ൽ മു​ഴു​വ​ൻ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ 500 മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഓ​ട​യി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ തി​രോ​ധാ​ന​ത്തി​നു പി​ന്നി​ലെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​വാ​തെ പൊ​ലീ​സ്​ ഇ​രു​ട്ടി​ൽ ത​പ്പു​മ്പോ​ഴാ​ണ്​ സ​മീ​പ​വാ​സി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. കു​ട്ടി​യെ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തി​ന് അ​ടു​ത്താ​യി 15-16 വ​യ​സ്സു തോ​ന്നി​ക്കു​ന്ന മൂ​ന്നു ആ​ൺ​കു​ട്ടി​ക​ൾ സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​ത് ക​ണ്ടെ​ന്നാ​ണ്​ ചാ​ക്ക സ്വ​ദേ​ശി പ​റ​യു​ന്ന​ത്. പൊ​ലീ​സ് ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. സ്ഥ​ല​വാ​സി​ക​ള​ല്ലാ​ത്ത കു​ട്ടി​ക​ൾ പാ​ല​ത്തി​ന​ടു​ത്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്നു. പ​ഴ​യ പാ​ന്റ്സും ഷ​ർ​ട്ടു​മാ​യി​രു​ന്നു വേ​ഷം. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​ണെ​ന്നും മു​ടി വ​ള​ർ​ത്തി​യ​വ​രാ​ണെ​ന്നു​മാ​ണ്​ മൊ​ഴി.

ന​ഗ​ര​മ​ധ്യ​ത്തി​ൽ, ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​യി​ൽ കു​ട്ടി​യെ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ണാ​താ​യി​ട്ടും കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ പൊ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന​തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. ആ​രോ ത​ട്ടി​യെ​ടു​ത്ത​ശേ​ഷം ഉ​പേ​ക്ഷി​ച്ച​തോ കു​ട്ടി ഒ​റ്റ​യ്ക്കു സ​ഞ്ച​രി​ച്ച​തോ ആ​കാ​മെ​ന്നാ​ണു പൊ​ലീ​സ് പ​റ​യു​ന്ന​ത്. ത​ട്ടി​യെ​ടു​ത്തെ​ന്ന സം​ശ​യ​ത്തി​ൽ പ്ര​ദേ​ശ​ത്തെ സി.​സി ടി.​വി​ക​ളെ​ല്ലാം പൊ​ലീ​സ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തെ സ​ഹാ​യി​ക്കു​ന്ന വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ല.

ഞാ​യ​റാ​ഴ്ച 12 നു​ശേ​ഷം കു​ട്ടി​യെ കാ​ണാ​താ​യെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞ​ത്. ഒ​രു സ്കൂ​ട്ട​റി​ൽ കു​ട്ടി​യെ കൊ​ണ്ടു​പോ​യ​താ​യി സ​ഹോ​ദ​ര​ന്റെ മൊ​ഴി​യു​ണ്ട്. സി.​സി ടി.​വി​യി​ൽ ഇ​ത്ത​ര​മൊ​രു സ്കൂ​ട്ട​റി​ന്റെ ദൃ​ശ്യം ക​ണ്ടെ​ത്താ​നാ​യി​ല്ല. സ്ഥ​ല​ത്തി​ന്റെ പ്ര​ത്യേ​ക​ത അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്. ബ്ര​ഹ്മോ​സ് കേ​ന്ദ്ര​ത്തി​നു തൊ​ട്ട​ടു​ത്തു​ള്ള മൈ​താ​ന​ത്താ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - baby's health condition is satisfactory
Next Story