Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഏറ്റുമുട്ടലും...

ഏറ്റുമുട്ടലും ബോംബേറും; ‘ബി കമ്പനി’ക്കാർ റിമാൻഡിൽ

text_fields
bookmark_border
Petrol Bomb
cancel
camera_alt

Representational Image

കോ​ഴി​ക്കോ​ട്: ചേ​രി​തി​രി​ഞ്ഞ് റോ​ഡി​ൽ ഏ​റ്റു​മു​ട്ടു​ക​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു മു​ന്നി​ല്‍ നി​ര്‍ത്തി​യി​ട്ട ജീ​പ്പി​നു​നേ​രേ പെ​ട്രോ​ള്‍ ബോം​ബെ​റി​യു​ക​യും ചെ​യ്ത​ത​ട​ക്കം പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ. ചൊ​വ്വാ​ഴ്ച മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത പൂ​വാ​ട്ടു​പ​റ​മ്പ് കി​ണ​റു​ള്ള​ക​ണ്ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ (42), ഷ​ഹ​ബാ​സ് അ​ഷ്റ​ഫ് (25), കേ​ള​ൻ​പ​റ​മ്പ് അ​സ്ക​ർ (35), പു​റാ​യി​ൽ ഹൗ​സി​ൽ ഷാ​ഹു​ൽ ഹ​മീ​ദ് (20), ക​ള​രി​പു​റാ​യി​ൽ അ​ർ​ഷാ​ദ് (25), ചെ​റൂ​പ്പ കോ​ട​ഞ്ചേ​രി വീ​ട്ടി​ൽ ഫ​വാ​സ് (24), പെ​രി​യ​ങ്ങാ​ട് താ​ടാ​യി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ റാ​സി​ഖ് (40), കു​റ്റി​ക്കാ​ട്ടൂ​ർ മേ​ലേ അ​ര​യ​ങ്കോ​ട് മു​നീ​ർ (42), തീ​ർ​ത്ത​ക്കു​ന്ന് അ​രു​ൺ (25), പെ​രു​മ​ണ്ണ പ​ന​ച്ചി​ങ്ങ​ൽ റോ​ഡ് മു​ഹ​മ്മ​ദ് അ​ജ്നാ​സ് (23), ത​റോ​ൽ പു​ളി​ക്ക​ൽ​താ​ഴം യാ​സ​ർ അ​റാ​ഫ​ത്ത് (28), ആ​ന​ക്കു​ഴി​ക്ക​ര പ​റ​ക്ക​ണ്ടി​യി​ൽ രോ​ഹി​ത് എ​ന്ന ച​ക്ക​ര (23) എ​ന്നി​വ​രും കേ​സി​ൽ പ്ര​തി​ചേ​ർ​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന അ​ർ​ജു​നു​മാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. ഈ ​സം​ഘ​ത്തി​ലെ മ​റ്റൊ​രു പ്ര​തി ഗി​രീ​ഷി​നെ നേ​ര​ത്തെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ​വ​രു​ടെ എ​ണ്ണം 14 ആ​യ​താ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ൻ​സ്​​പെ​ക്ട​ർ ബെ​ന്നി ലാ​ലു പ​റ​ഞ്ഞു.

പൂ​വാ​ട്ടു​പ​റ​മ്പ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന കു​പ്ര​സി​ദ്ധ ‘ബി ​ക​മ്പ​നി’ ക്വ​ട്ടേ​ഷ​ൻ സം​ഘ​മാ​ണി​വ​ർ. സം​ഘ ത​ല​വ​ൻ മു​ഹ​മ്മ​ദ് ബ​ഷീ​റി​നൊ​പ്പം മു​മ്പൊ​രു കേ​സി​ൽ പ്ര​തി​യാ​യ അ​ജ്മ​ൽ കേ​സി​ൽ ഹാ​ജ​രാ​വാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്കം പൂ​വാ​ട്ടു​പ​റ​മ്പി​ൽ ന​ടു​റോ​ഡി​ൽ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടു​ന്ന​തി​ൽ ക​ലാ​ശി​ച്ചി​രു​ന്നു. ഇ​തി​ൽ പ​രി​ക്കേ​റ്റ​വ​രെ​യു​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ജീ​പ്പി​നു​നേ​രെ​യാ​ണ് പെ​ട്രോ​ൾ നി​റ​ച്ച ബി​യ​ർ കു​പ്പി എ​റി​ഞ്ഞ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BombCasePoliceArrestedkozhikode NewsB Company
News Summary - B company remanded for Bombing case
Next Story