Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓട്ടോറിക്ഷ മോഷണം: പ്രതികള്‍ പിടിയില്‍

text_fields
bookmark_border
ഓട്ടോറിക്ഷ മോഷണം: പ്രതികള്‍ പിടിയില്‍
cancel

പെരുമ്പാവൂര്‍: നഗരമധ്യത്തില്‍ ഓട്ടോറിക്ഷ മോഷണം നടത്തിയ പ്രതികള്‍ പിടിയിലായി. ചേലാമറ്റം പുളിക്കക്കുടി വീട്ടില്‍ ഫൈസല്‍ (ചൊക്ലി ഫൈസല്‍-33), ഈസ്റ്റ് ഒക്കലില്‍ വാടകക്ക് താമസിക്കുന്ന പാറപ്പുറം എക്കാട്ട് വീട്ടില്‍ പ്രശാന്ത് (36) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്.

പെരുമ്പാവൂരിലെ സിനിമ തിയറ്ററില്‍ സെക്കൻഡ് ഷോ കാണാന്‍ കയറിയ തണ്ടേക്കാട് സ്വദേശിയുടെ ഓട്ടോറിക്ഷയാണ് ഇവര്‍ മോഷ്ടിച്ചത്. ഇതിൽ കറങ്ങിനടന്ന് മോഷണം നടത്താനായിരുന്നു പരിപാടിയെന്ന് പൊലീസ് പറഞ്ഞു. 17നാണ് മോഷണം നടന്നത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ ഒരു ദിവസം കൊണ്ട് പ്രതികളെ പിടികൂടുകയും ഓട്ടോറിക്ഷ കണ്ടെടുക്കുകയും ചെയ്തു.

മോഷണം, കഞ്ചാവ് വില്‍പന ഉള്‍പ്പെടെ പതിനഞ്ചോളം കേസുകളിലെ പ്രതിയാണ് ഫൈസല്‍. രണ്ടുവര്‍ഷത്തോളം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. എ.എസ്.പി ജുവനപ്പടി മഹേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്, എസ്.ഐമാരായ ജോസി എം.ജോണ്‍സന്‍, ഗ്രീഷ്മ ചന്ദ്രന്‍, എ.എസ്.ഐമാരായ എം.കെ. അബ്ദുൽ സത്താര്‍, അനില്‍ പി. വര്‍ഗീസ്, എസ്.സി.പി.ഒമാരായ പി.എ. അബ്ദുൽ മനാഫ്, എം.ബി. സുബൈര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Autorickshaw theft: Suspects arrested
Next Story