അർബുദ വാര്‍ഡിെൻറ മുന്നില്‍നിന്ന് ഓട്ടോ മോഷ്ടിച്ച സംഘം പിടിയില്‍
text_fieldsഷാജി, സജീവ്
കോട്ടയം: മെഡിക്കല്‍ കോളജ് അർബുദ വാര്‍ഡിെൻറ മുന്നില്‍നിന്ന് രണ്ടാഴ്ച മുമ്പ് കാണാതായ ഓട്ടോ മോഷ്ടിച്ച സംഭവത്തില്‍ മൂന്നുപേർ പിടിയിൽ.
മൂവാറ്റുപുഴ പേഴക്കാപ്പള്ളി സ്വദേശിയും നിരവധി മോഷണക്കേസില്‍ പ്രതിയുമായ കഴപ്പുരക്കല് വീട്ടില്‍ കെ.കെ. ഷാജി (43), മുളവൂര്‍ മുങ്ങച്ചാല്‍ സ്കൂളുംപടി ഭാഗത്ത് സജീവ്, വാളകം സി.ടി.സി ഭാഗത്ത് തേവര്‍മഠത്തില്‍ ടി.എസ്. അനില്‍ എന്നിവരെയാണ് പിടികൂടിയത്.
മാതാവിന് അർബുദചികിത്സയുമായി ബന്ധപ്പെട്ട് എത്തിയ തിടനാട് ചേറ്റുതോട് സ്വദേശിയായ നാരായണെൻറ ഓട്ടോയാണ് മോഷണം പോയത്. ഓട്ടോ കാണാതായ സംഭവത്തിനുശേഷം നാരായണെൻറ കഷ്ടപ്പാടുകളെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും പുതിയ വാഹനം വാങ്ങാൻ നാട്ടുകാര്‍ പണപ്പിരിവ് ആരംഭിക്കുകയും ചെയ്തിരുന്നു. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കോട്ടയം ഡിൈവ.എസ്.പിയുടെ നിർദേശപ്രകാരം ഗാന്ധിനഗര്‍ സി.ഐ കെ. ഷിജി, എസ്.ഐ കെ.കെ. പ്രശോഭ്, സി.പി.ഒമാരായ രാഗേഷ്, പ്രവിനോ, വിജയന്, പ്രവീണ്‍ നായര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.