Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരലക്ഷം വിലവരുന്ന ഇരുമ്പ് പൈപ്പുകൾ ഓർഡർ ചെയ്തു, ഓട്ടം പിടിച്ച ഡ്രൈവർക്ക് നഷ്ടമായത് വൻതുക; ഒടുവിൽ വമ്പൻ ട്വിസ്റ്റ്!

text_fields
bookmark_border
അരലക്ഷം വിലവരുന്ന ഇരുമ്പ് പൈപ്പുകൾ ഓർഡർ ചെയ്തു, ഓട്ടം പിടിച്ച ഡ്രൈവർക്ക് നഷ്ടമായത് വൻതുക; ഒടുവിൽ വമ്പൻ ട്വിസ്റ്റ്!
cancel
camera_altപ്രതീകാത്മക ചിത്രം

പാലക്കാട്: സ്റ്റാൻഡിൽ കാത്തിരുന്ന് ഒടുവിൽ ഗുഡ്സ് ഓട്ടോ ഓടിക്കുന്ന മണികണ്ഠന് കിട്ടിയിരുന്നത് വമ്പൻ ഓർഡർ. ഒടുവിൽ മൊബൈൽ വിളിച്ചയാൾ പറഞ്ഞതുപ്രകാരം എല്ലാം ചെയ്തു. കറങ്ങിത്തിരിഞ്ഞ് വിളിച്ചയാൾ പറഞ്ഞ സ്ഥലത്ത് എത്തിയിട്ടും ഒരാളുപോലും ഓർഡർ ചെയ്ത സാധനങ്ങൾ കൈപറ്റാൻ എത്തിയില്ലെന്ന് മാത്രമല്ല; ഓട്ടോ ഡ്രൈവറുടെ കീശ മൊത്തം കാലിയാവുകയും ചെയ്തു. പിന്നീട് കാൾ വന്ന ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സ്വിച്ച് ഓഫും. എന്നാൽ ദിവസങ്ങൾക്ക് ശേഷമാണ് വമ്പൻ ട്വിസ്റ്റ് സംഭവിച്ചത്!

റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച മൊബൈൽ ഫോൺ ഉപയോഗിച്ച് വ്യാജ ഓർഡർ ചെയ്ത് ഓട്ടോ ഡ്രൈവറിൽനിന്ന് പണം തട്ടിയെടുക്കുകയായിരുന്നു മോഷ്ടാവ്. വലിയങ്ങാടി കോഴിപ്പറമ്പ് വൃന്ദാവൻ ഗാർഡൻ സ്വദേശിയും ഗുഡ്സ് ഓട്ടോ ഡ്രൈവറുമായ വി. മണികണ്ഠനാണ് തട്ടിപ്പിനിരയായത്. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച ഫോണിൽനിന്ന് വിളിച്ച് ഓട്ടോ ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ച് ഗൂഗിൾ പേ വഴി 14700 രൂപ കള്ളൻ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ ടൗൺ നോർത്ത് പൊലീസും സൈബർ പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ചയാണ് സംഭവം. വലിയങ്ങാടി മേലാമുറിയിലെ ഇരുമ്പുവ്യാപാര സ്ഥാപനത്തിലേക്ക് വിളിച്ച മോഷ്ടാവ് വാളയാറിലെ സിമന്റ് ഫാക്ടറിയിലേക്കാണെന്ന് പറഞ്ഞ് ഇരുമ്പ് പൈപ്പുകൾ ഓർഡർ ചെയ്യുകയായിരുന്നു. കടയുടമയുടെ നിർദേശപ്രകാരം പൈപ്പുകളുമായി പുറപ്പെട്ട മണികണ്ഠനോട്, കോട്ടമൈതാനത്തിനടുത്തുള്ള ആശുപത്രിക്ക് സമീപം ഓട്ടോ നിർത്തിയിടാനും നിർമാണ യന്ത്രംകൂടി കയറ്റാനുണ്ടെന്നും ആവശ്യപ്പെട്ടു.

തുടർന്ന് യന്ത്രം വാങ്ങാൻ പണം തികയില്ലെന്ന് വിശ്വസിപ്പിച്ച് ഡ്രൈവറുടെ കൈയിൽനിന്ന് ഗൂഗിൾ പേ വഴി പലതവണയായി 14,700 രൂപ സംഘം തട്ടിയെടുക്കുകയായിരുന്നു. ഇതിൽ 5,000 രൂപ വിവരമറിഞ്ഞ് ഇരുമ്പുവ്യാപാര സ്ഥാപനത്തിൽനിന്ന് അയച്ചുകൊടുത്തതായിരുന്നു. പണം നൽകിയതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫാവുകയും തട്ടിപ്പാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.

പിന്നീട്, ഒന്നരദിവസത്തോളം 50,000 രൂപയോളം വിലവരുന്ന സാധനങ്ങളുമായി ഡ്രൈവർ കാത്തുനിന്നെങ്കിലും പ്രതികൾ ഒളിവിലായിരുന്നു. ബുധനാഴ്ച വീണ്ടും അതേ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിന്റെ യഥാർഥ വിവരങ്ങൾ പുറത്തുവന്നത്. ഫോണെടുത്തയാൾ, തന്റെ ഫോൺ പാലക്കാട് റെയിൽവേ സ്റ്റേഷനിൽവെച്ച് മോഷണം പോയതാണെന്നും താൻ ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിക്കുകയാണെന്നും വ്യക്തമാക്കുകയായിരുന്നു. മണികണ്ഠൻ പണം അയച്ച ഗൂഗിൾ പേ അക്കൗണ്ട് ഉടമയെ കേന്ദ്രീകരിച്ച് സൈബർ പോലീസ് അന്വേഷണം ഊർജിതമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Auto Driver Cheated of Money in Elaborate Iron Pipe Order Scam in Palakkad
Next Story