ബൈക്ക് യാത്രക്കാരനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍
text_fieldsനിഖിൽ
കൊച്ചി: ബൈക്ക് യാത്രക്കാരനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. പള്ളുരുത്തി കൊച്ചുപുളിക്കല്‍ വീട്ടില്‍ നിഖില്‍ സുനിലിനെയാണ് (29) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കൊച്ചി കപ്പല്‍ശാലയുടെ മുന്വശത്തൂടെ ബൈക്കില്‍ യാത്ര ചെയ്തിരുന്ന കപ്പൽശാല ജീവനക്കാരനായ മിഥില്‍ രാജിനെയും സുഹൃത്തിനെയുമാണ് പ്രതി ആക്രമിച്ചത്.
ബൈക്കിന് മുമ്പേ പോകുകയായിരുന്ന ഓട്ടോ പെട്ടെന്ന് ബ്രേക്കിട്ടത് മിഥില്‍രാജ് ചോദ്യംചെയ്തു. ഇതോടെ ഓട്ടോയില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് നിഖില്‍ വീശുകയായിരുന്നു. കഴുത്തിനുനേരെ കത്തി വീശിയപ്പോള്‍ ഒഴിഞ്ഞുമാറിയത് കൊണ്ടാണ് യുവാക്കള്‍ രക്ഷപ്പെട്ടത്.