അമ്മായിയും അനന്തിരവനും തമ്മിൽ പ്രണയം; ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി
text_fieldsളഅറസ്റ്റുചെയ്ത പ്രതികൾ പൊലീസിനൊപ്പം
കാൺപുർ: സച്ചേട്ടി ഗ്രാമത്തിലെ ലാലേപുരിൽ താമസിക്കുന്ന ശിവ്ബീറിനെയാണ് (45) ഭാര്യ ലക്ഷ്മിയും അനന്തിരവൻ അമിത്തും (25) ചേർന്ന് കൊലപ്പെടുത്തിയത്. ശിവ്ബീറിന്റെ മാതാവ് സാവിത്രിദേവിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
ഒക്ടോബറിൽ നാട്ടിൽപോയ സാവിത്രി ദേവി വീട്ടിലെത്തി മകനെ അന്വേഷിച്ചപ്പോൾ ജോലി ആവശ്യത്തിനായി ഗുജറാത്തിൽ പോയിരിക്കുകയാണെന്നാണ് മരുമകളായ ലക്ഷ്മി പറഞ്ഞത്. അനന്തിരവനുമായുള്ള പ്രണയത്തെ കുറിച്ച് സാവിത്രിയും ബന്ധുക്കളും ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുവരും ചേർന്ന് ശിവ്ബീറിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ചായയിൽ ഉറക്കഗുളിക കലർത്തി ശിവ്ബീറിനെ മയക്കിയശേഷം ഇരുമ്പ്‍വടികൊണ്ട് തലക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചു.
കൊല്ലപ്പെട്ട ശിവ്ബീർ
വീടിന് പിറകുവശത്തെ പാടത്ത് കുഴിയെടുത്ത് മൃതദേഹം കുഴിച്ചുമൂടുകയും ചെയ്തു. മൃതദേഹം പെട്ടെന്ന് അഴുകാനായി ഉപ്പ് വിതറുകയായിരുന്നു. നായ്ക്കൾ കുഴിയിൽനിന്ന് അസ്ഥികൾ വലിച്ച് പുറത്തിടുകയും അത് ചാക്കിൽകെട്ടി പുഴയിലേക്കെറിയുകയും ചെയ്തു. മകനെ അന്വേഷിക്കുമ്പോൾ ഓരോരോ കാരണങ്ങൾ പറഞ്ഞ് ലക്ഷ്മി ഒഴിഞ്ഞുമാറുകയായിരുന്നു.
സംശയം തോന്നിയ സാവിത്രി ദേവി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പ്രതികൾ ആദ്യം കുറ്റം സമ്മതിച്ചില്ലെങ്കിലും തെളിവുകൾ നിരത്തിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. പൊലീസിന്റെയും ഫൊറൻസിക് വിഭാഗത്തിന്റെയും പരിശോധനയിൽ കുഴിയിൽനിന്ന് ശിവ്ബീർ സിങ്ങിന്റെ വിരലിന്റെ അസ്ഥികൾ കണ്ടെടുത്തു.പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

