Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതിരുവനന്തപുരം...

തിരുവനന്തപുരം എച്ച്.ഡി.എസിൽ നടന്നത് വൻ സാമ്പത്തിക തട്ടിപ്പെന്ന് ഓഡിറ്റ് റിപ്പോർട്ട്

text_fields
bookmark_border
financial fraud
cancel
camera_alt

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരം, മെഡിക്കൽ കോളജിലും ആശുപത്രി വികസന സൊസൈറ്റിയിലും (എച്ച്.ഡി.എസ്) നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടെന്ന് വിവരം. 2021-ലെ ഓഡിറ്റ് റിപ്പോർട്ടിലാണ് 46 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയത്. എച്ച്.എം.സി ലാബ്, എം.ആർ.ഐ സ്കാൻ, അൾട്രാസൗണ്ട് സ്കാൻ എന്നിവയിൽ നിന്നുലഭിക്കുന്ന വരുമാനം ബാങ്കിൽ അടക്കാതെയാണ് പ്രധാനമായും തട്ടിപ്പ് നടത്തിയത്.

കരാറുകാർക്ക് നൽകിയ തുകയിലും നികുതിവെട്ടിപ്പ് നടന്നു. 2019 മുതൽ 2021 വരെയുള്ള കാലയളവിൽ സി.ടി സ്കാൻ ഡിവിഷനിൽ മാത്രം മൂന്നരലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടന്നതായും ലെഡ്ജറിൽ കൃത്രിമം കാട്ടിയും പണം കവർന്നതായും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. ആശുപത്രി വികസന സമിതിയുമായി ബന്ധപ്പെട്ട് ഇതേ കാലയളവിൽ 36 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ കത്തിന് പിന്നാലെ ആഭ്യന്തര വകുപ്പും വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ്. ക്രിമിനല്‍ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാണ് ആരോഗ്യ വകുപ്പ് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉടൻതന്നെ മെഡിക്കൽകോളജ് സൂപ്രണ്ട് പൊലീസിന് പരാതി നല്‍കും. എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയാണ് ആദ്യനീക്കം. അന്വേഷണം കൃത്യമായാൽ പല ഉന്നത ഉദ്യോഗസ്ഥരിലേക്കും എത്തുമെന്നും വിവരമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KERALA CRIMEfinancial fraudMedical College HDS FundThiruvananthapuramLatest News
News Summary - Audit report reveals massive financial fraud at HDS
Next Story