Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്സവത്തിനിടെ പീഡനശ്രമം; യുവമോർച്ച മുൻ ജില്ല സെക്രട്ടറി അറസ്റ്റിൽ

text_fields
bookmark_border
ks subin
cancel
camera_alt

കെ.എസ്. സുബിൻ

വാടാനപ്പള്ളി : ദേശവിളക്ക് മഹോത്സവത്തിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മൂന്നു മാസമായി ഒളിവിലായിരുന്ന യുവമോർച്ച മുൻ തൃശൂർ ജില്ല സെക്രട്ടറി അറസ്റ്റിൽ. വാടാനപ്പള്ളി ബീച്ച് വ്യാസനഗറിൽ താമസിക്കുന്ന കാട്ടിൽ ഇണ്ണാറൻ വീട്ടിൽ കെ.എസ്. സുബിനെയാണ് (കൂടുത സുബി) എസ്.ഐ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്.

ജനുവരി ആദ്യവാരം വ്യാസനഗറിലെ ദേശവിളക്കിനിടയിലാണ് 18 വയസ്സുകാരിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. ജനുവരി 10ന് വാടാനപ്പള്ളി പൊലീസ് കേസെടുത്തതോടെ സുബിൻ ഒളിവിൽ പോകുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ബി.ജെ.പിയുടെ സജീവ പ്രവർത്തകനുമായ സുബിൻ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. എസ്.ഐക്കു പുറമെ സി.പി.ഒമാരായ അലി, അരുൺ, പ്രദീപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ചാവക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - attempted torture; Yuva Morcha former district secretary arrested
Next Story