കെ.എസ്.ആർ.ടി.സി ബസിൽ പീഡനശ്രമം: രണ്ടുപേർ അറസ്റ്റിൽ
text_fieldsമേലുകാവ്: കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പത്തനംതിട്ട റാന്നി സ്വദേശികളായ നിമിൽ (34), സ്വരാജ് (25) എന്നിവരെ മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 11.30ഓടെ പത്തനംതിട്ട-കൽപ്പറ്റ റൂട്ടിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് സംഭവം. പത്തനംതിട്ടയിൽനിന്ന് തൃശൂരിലേക്ക് പോകാനാണ് യുവതി ബസിൽ കയറിയത്.
പത്തനംതിട്ടയിൽനിന്ന് റാന്നിയിലേക്കുപോകാനാണ് പ്രതികൾ ബസിൽ കയറിയതെങ്കിലും മദ്യലഹരിയിലായിരുന്നതിനാൽ ഇവരും തൃശൂരിനു ടിക്കറ്റെടുത്തു. ഈരാറ്റുപേട്ട കഴിഞ്ഞപ്പോൾ ഇരുവരും ചേർന്ന് യുവതിയെ കടന്നുപിടിച്ചു. തുടർന്ന് ജീവനക്കാർ ബസ് മേലുകാവ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. യുവതിയുടെ മൊഴിയിൽ പൊലീസ് കേസെടുത്തു. പാലാ ഡിവൈ.എസ്.പി ഷാജു ജോസ്, എസ്.ഐമാരായ മനോജ് കുമാർ, നാസർ, സനൽകുമാർ, സി.പി.ഒ വരുൺ, വിനോജ്, ബിബിൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

