വനിത പൊലീസിനെ തടഞ്ഞുനിർത്തി മോഷണശ്രമം; യുവാവ് അറസ്റ്റിൽ
text_fieldsചങ്ങനാശ്ശേരി: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്ന വനിത പൊലീസ് ഉദ്യോഗസ്ഥയെ തടഞ്ഞുനിര്‍ത്തി ബ്രേസ്ലറ്റ് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൈലാത്തുപടി മൂലമുറി സിറിയക്കാണ് (ജുബിന്‍ -33) അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനില്‍നിന്ന് ഡ്യൂട്ടി കഴിഞ്ഞ് കറുകച്ചാലിലെ വീട്ടിലേക്ക് മടങ്ങിയ പൊലീസ് ഉദ്യോഗസ്ഥയായ ദീപ്തിയുടെ ആഭരണം മോഷ്ടിക്കാനാണ് ശ്രമം നടന്നത്. പിന്നാലെ സ്കൂട്ടറില്‍ എത്തിയ സിറിയക് അമരഭാഗത്ത് ദീപ്തി സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞ് ബ്രേസ്ലറ്റ് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ ഇ. അജീബ്, എസ്.ഐ അനില്‍കുമാര്‍, എ.എസ്.ഐമാരായ ഗിരീഷ്, ചന്ദ്രകുമാര്‍, സാബു എന്നിവരാണ് അറസ്റ്റ് ചെയ്തത്.