മോഷണ ശ്രമം: പ്രതി അറസ്റ്റിൽ
text_fieldsവിനോദ്
ഒറ്റപ്പാലം: നഗരസഭ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ പൂട്ട് തകർത്ത് മോഷണ ശ്രമം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ പാട്ടുരായ്ക്കൽ പള്ളിയാലിൽ വീട്ടിൽ വിനോദ് (ബെന്നി -55) ആണ് പിടിയിലായത്. ഒറ്റപ്പാലം റയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് പിടിയിലായ ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഡിസംബർ 17ന് രാവിലെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് പിൻഭാഗത്തെ ഷട്ടറിെൻറ പൂട്ട് തകർത്തതായി കണ്ടെത്തിയത്. ബാങ്കിൽ അടക്കാനായി മാനേജറുടെ കാബിന് സമീപമുള്ള ചെസ്റ്റിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിരുന്നില്ല. നിരീക്ഷണ കാമറയിൽ പതിഞ്ഞ ദൃശ്യമാണ് പ്രതിയെ കണ്ടെത്താൻ സഹായകമായത്.

