Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെഡിക്കൽ സ്റ്റോറിൽ മോഷണശ്രമം; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
മെഡിക്കൽ സ്റ്റോറിൽ മോഷണശ്രമം; രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

സി​നോ, രാ​ഹു​ൽ

ചിങ്ങവനം: മെഡിക്കൽ സ്റ്റോർ കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കുറിച്ചി ഇത്തിത്താനം ചീരഞ്ചിറ ഭാഗത്ത് ചൂരപ്പറമ്പിൽ വീട്ടിൽ സിനോ ദേവസ്യ (22), തിരുവല്ല കവിയൂർ കോട്ടൂർ ഭാഗത്ത് കയ്യാലയിൽ വീട്ടിൽ രാഹുൽ രവി (22) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവർ വെള്ളിയാഴ്ച പുലർച്ച കുറിച്ചി ഇത്തിത്താനം ഭാഗത്ത് പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിന്‍റെ ഷട്ടറിന്‍റെ പൂട്ട് പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കടയുടെ മുൻഭാഗത്ത് സ്ഥാപിച്ചിരുന്ന സി.സി ടി.വി കാമറ തകർക്കുകയും ചെയ്തു.

എസ്.എച്ച്.ഒ ടി.ആർ. ജിജു, എസ്.ഐ സി.പി. ലിനേഷ്, സി.പി.ഒമാരായ എസ്. സതീഷ്, സലമോൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. സിനോ ദേവസ്യക്കെതിരെ പൊൻകുന്നം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ പെപ്പർ സ്പ്രേ അടിച്ച കേസ് നിലവിലുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attempted robbery at medical store; Two people were arrested
Next Story