Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എരുമപ്പെട്ടിയിൽ ഡോക്ടറുടെ വീട്ടിൽ മോഷണ ശ്രമം

text_fields
bookmark_border
ശബ്ദം കേട്ട് ഉണർന്നതിനാൽ മോഷ്ടാക്കൾ രക്ഷപ്പെട്ടു
എരുമപ്പെട്ടിയിൽ ഡോക്ടറുടെ വീട്ടിൽ മോഷണ ശ്രമം
cancel

എ​രു​മ​പ്പെ​ട്ടി: കു​ന്നം​കു​ളം യൂ​ണി​റ്റി ആ​ശു​പ​ത്രി​യി​ലെ ഡോ. ​സു​ജ​യ് സി​ദ്ധാ​ർ​ഥ​ന്റെ എ​രു​മ​പ്പെ​ട്ടി ടൗ​ണി​ലെ വീ​ട്ടി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ മോ​ഷ​ണ ശ്ര​മം ന​ട​ന്നു.

ക​ണ്ണു​ക​ളും മു​ഖ​വും മ​റ​ച്ച്കെ​ട്ടി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഇ​വ​ർ പ​ര​സ്പ​രം മ​ല​യാ​ള​ത്തി​ൽ സം​സാ​രി​ച്ച​തി​നാ​ൽ മ​ല​യാ​ളി​ക​ളാ​ണ് മോ​ഷ്ടാ​ക്ക​ളെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

വീ​ടി​ന്റെ പു​റ​ത്തെ ജ​ന​ലി​ന്റെ ഇ​രു​മ്പ് ഗ്രി​ൽ ക​മ്പി​ക​ൾ മു​റി​ച്ച് മാ​റ്റി അ​തി​ലൂ​ടെ ഡൈ​നി​ങ് റൂ​മി​ൽ ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ ഡോ​ക്ട​റു​ടെ കി​ട​പ്പു​മു​റി​യു​ടെ വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ശ​ബ്ദം കേ​ട്ട് ഡോ. ​സു​ജ​യ് ഉ​ണ​ർ​ന്ന് ലൈ​റ്റ് ഇ​ട്ട​പ്പോ​ൾ ഓ​ടി​ക്കോ​യെ​ന്ന് പ​റ​ഞ്ഞ് ഇ​വ​ർ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും മു​ഖം മ​റ​ച്ചി​രു​ന്ന​തി​നാ​ൽ മോ​ഷ്ടാ​ക്ക​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് ഡോ. ​സു​ജ​യ് പ​റ​ഞ്ഞു.

കു​ന്നം​കു​ളം എ.​സി.​പി സാ​ജു കെ. ​എ​ബ്ര​ഹാം, എ​രു​മ​പ്പെ​ട്ടി എ​സ്.​ഐ ആ​ന്റോ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

ഫിം​ഗ​ർ പ്രി​ന്റ് വി​ദ​ഗ്ധ ഗീ​തു ജോ​സ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​ര​ല​ട​യാ​ള സം​ഘം സ്ഥ​ല​ത്ത് നി​ന്ന് സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു.

പൊ​ലീ​സ് ഡോ​ഗി​നെ ഉ​പ​യാ​ഗി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ത്തി. സ​മീ​പ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attempted robbery at doctor's house in Ephesus
Next Story