വധശ്രമം: പ്രതി പിടിയിൽ
text_fieldsഅറസ്റ്റിലായ രാജേന്ദ്രപ്രസാദ്
പരവൂർ: വധശ്രമക്കേസിൽ യുവാവ് പൊലീസ് പിടിയിൽ. പരവൂർ പൊഴിക്കര എള്ളുവിള വീട്ടിൽ രാജേന്ദ്രപ്രസാദ് (38, മഞ്ഞ പ്രസാദ്) ആണ് പിടിയിലായത്. പൊഴിക്കര എള്ളുവിള വീട്ടിൽ മണികണ്ഠനെയാണ് ഇയാൾ കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
പ്രതിയായ രാജേന്ദ്രപ്രസാദ് ബന്ധുവും അയൽവാസിയുമായ മണികണ്ഠെൻറ വീട്ടിൽ നിരന്തരം പണം ആവശ്യപ്പെട്ട് ചെന്നിരുന്നു. 23ന് രാവിലെ മണികണ്ഠെൻറ സഹോദരിയുടെ വീട്ടിൽ ഇയാൾ മദ്യപിച്ച് ചെന്ന് പണം ആവശ്യപ്പെട്ടത് മണികണ്ഠൻ ചോദ്യംചെയ്തിരുന്നു. ഈ വിരോധത്തിൽ അന്നേ ദിവസം വൈകീട്ട് പ്രതിയുടെ വീടിന് മുന്നിലൂടെ പോകുകയായിരുന്ന മണികണ്ഠനെ രാജേന്ദ്രപ്രസാദ് ആക്രമിക്കുകയായിരുന്നു.
ഇയാൾക്കെതിരെ പരവൂർ പൊലീസ് സ്റ്റേഷനിൽ വീടുകയറി ആക്രമിച്ചതിനും ഇലക്ട്രിസിറ്റി ആക്ട് പ്രകാരവും നേരത്തെയും കേസുള്ളതാണ്. പരവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. നിസാർ, എസ്.ഐമാരായ നിധിൻനളൻ, നിസാം, വിജയകുമാർ, എ.എസ്.ഐ പ്രദീപ്, എസ്.സി.പി.ഒ റിലേഷ് ബാബു, ജയപ്രകാശ്, സി.പി.ഒമാരായ ജയേഷ്, ഗീത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.