Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക​ത്തി​വാ​ങ്ങി​യ​ത്​...

ക​ത്തി​വാ​ങ്ങി​യ​ത്​ ഓ​ൺ​െ​ലെ​നി​ൽ, കൊലപാതകശ്രമം; മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
naveen, mejo, mosas
cancel
camera_alt

ന​വീ​ൻ, മെ​ജോ, മോ​സ​സ്

കൊ​ച്ചി: ഓ​ൺ​ലൈ​നി​ൽ ക​ത്തി വാ​ങ്ങി കൊ​ല​പാ​ത​ക​ശ്ര​മം ന​ട​ത്തി​യ മൂ​ന്ന് പേ​ർ അ​റ​സ്​​റ്റി​ൽ. എ​ളം​കു​ളം കോ​ന്തു​രു​ത്തി ന​വീ​ൻ (20), ക​സ്​​തൂ​ർ​ബ ന​ഗ​റി​ൽ മെ​ജോ (23), ക​സ്​​തൂ​ർ​ബ ന​ഗ​റി​ൽ മോ​സ​സ് (19) എ​ന്നി​വ​രെ​യാ​ണ്​ എ​റ​ണാ​കു​ളം സൗ​ത്ത്​ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തുമായി ബന്ധപ്പെട്ട വാ​ക്ക് ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ്​ സം​ഭ​വം. നാ​ലു​പേ​ർ ചേ​ർ​ന്ന് കോ​ന്തു​രു​ത്തി ജ്യോ​തി ന​ഗ​ർ റോ​ഡി​ൽ ക​സീ​ബ കോ​ള​നി​യി​ലെ സു​മ​യു​ടെ വീ​ട്ടി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന വി​ശാ​ലി​നെ (19) കു​ത്തി പ​രി​ക്കേ​ൽ​പി​ച്ച്​ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ്​ അ​റ​സ്​​റ്റ്. നി​ര​വ​ധി അ​ടി​പി​ടി, മ​യ​ക്കു​മ​രു​ന്ന്, മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്​ സം​ഘം.

കു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധം ന​വീ​ൻ ഒ​രാ​ഴ്​​ച മു​മ്പ്​ ഓ​ൺ​ലൈ​നി​ൽ വാ​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ഓ​ട്ടോ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. നാ​ലാം പ്ര​തി​യെ കു​റി​ച്ച്​ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

എ​റ​ണാ​കു​ളം എ.​സി.​പി വൈ. ​നി​സാ​മു​ദ്ദീ​െൻറ നി​ർ​േ​ദ​ശാ​നു​സ​ര​ണം എ​റ​ണാ​കു​ളം ടൗ​ൺ സൗ​ത്ത് എ​സ്.​എ​ച്ച്.​ഒ എം.​എ​സ്. ഫൈ​സ​ൽ, സ​ബ് ഇ​ൻ​സ്പെ​ക്​​ട​ർ വി. ​വി​ദ്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സ​ബ് ഇ​ൻ​സ്പെ​ക്​​ട​ർ​മാ​രാ​യ സി.​ടി. ബി​നു, സി. ​ശ്രീ​കു​മാ​ർ, എ.​എ​സ്.​ഐ​മാ​രാ​യ ബി. ​ദി​നേ​ശ്, സ​ന്തോ​ഷ് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ പ്ര​ശാ​ന്ത്, പ്ര​ശാ​ന്ത് സീ​താ​റാം, പ്ര​സൂ​ൺ, എം.​കെ. അ​നീ​ഷ്, സ​ന​ൽ കു​മാ​ർ, ജി​ത്തു എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attempted murderarrested
News Summary - Attempted murder; Three arrested
Next Story