Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപിതാവിനെയും മകനെയും...

പിതാവിനെയും മകനെയും കൊലപ്പെടുത്താൻ ശ്രമം; പൊന്നാനി സ്വദേശി പിടിയിൽ

text_fields
bookmark_border
പിതാവിനെയും മകനെയും കൊലപ്പെടുത്താൻ ശ്രമം; പൊന്നാനി സ്വദേശി പിടിയിൽ
cancel

കു​ന്നം​കു​ളം: കോ​ട്ടോ​ൽ സ്വ​ദേ​ശി​ക​ളാ​യ പി​താ​വി​നെ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടി. പൊ​ന്നാ​നി പൊ​ട്ടി​ലി​ങ്ക​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​ഹീ​റി​നെ​യാ​ണ് (40) കു​ന്നം​കു​ളം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ യു.​കെ. ഷാ​ജ​ഹാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട്ടോ​ൽ മാ​നം​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ താ​ഹ (50), മ​ക​ൻ ഹാ​ഫി​സ് (30) എ​ന്നി​വ​രെ​യാ​ണ് മൂ​ന്നം​ഗ സം​ഘം ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 9 ന് ​പ​രാ​തി​ക്കാ​ര​ന്റെ വീ​ടി​ന് സ​മീ​പ​ത്ത് പ്ര​തി​ക​ൾ ബ​ഹ​ളം വെ​ച്ചി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​ത്തി​ൽ 14ന് ​താ​ഹ ജോ​ലി​ചെ​യ്യു​ന്ന മൊ​ബൈ​ൽ ഫോ​ൺ ക​ട​യി​ലെ​ത്തി​യ പ്ര​തി​ക​ൾ മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ ഹാ​ഫി​സി​നെ​യും സം​ഘം ആ​ക്ര​മി​ച്ചു. പ​രി​ക്കേ​റ്റ ഇ​രു​വ​രും പെ​രു​മ്പി​ലാ​വി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഒ​രാ​ൾ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attempted MurderArrestPonnani Native
News Summary - Attempted murder of father and son; Ponnani Native Arrested
Next Story