ദമ്പതികളെ കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ഗുണ്ട പിടിയിൽ
text_fieldsകോട്ടയം: അന്തർസംസ്ഥാന തൊഴിലാളി ദമ്പതികളെ താമസസ്ഥലത്ത് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. പൊങ്ങന്താനം ശാന്തിനഗർ കോളനി ഭാഗത്തുള്ള മുള്ളനളയ്കൽ വീട്ടിൽ മോനു രാജ് പ്രേമിനെയാണ് (29) വാകത്താനം പൊലീസ് പിടികൂടിയത്. ഇയാള്‍ കഴിഞ്ഞദിവസം പൊങ്ങന്താനം കവല ഭാഗത്ത് കൂടത്തിങ്കൽ ബേബിച്ചെൻറ കെട്ടിടത്തിൽ വാടകക്ക് താമസിച്ച അന്തർസംസ്ഥാന തൊഴലാളികളായ ബീസാൽ ജഗാരി ഇയാളുടെ ഭാര്യ ചന്ദ്ര എന്നിവരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
കൂടാതെ അവിടെയുണ്ടായിരുന്ന മറ്റൊരു വെല്‍ഡിങ് തൊഴിലാളിയായ ഷിബുവിനെയും ആക്രമിച്ചു. പ്രതി മുമ്പ് ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ ഇയാള്‍ക്ക് പകരമായി ഇപ്പോള്‍ ബീസാൽ ജഗാരിയാണ് ജോലി ചെയ്യുന്നത്. ഇതിലെ വിരോധം മൂലമാണ് ആക്രമിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിെൻറ നേതൃത്വത്തിലെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു.
പ്രതിക്കെതിരെ വാകത്താനം, അയർക്കുന്നം, കോട്ടയം ഈസ്റ്റ്, തലശ്ശേരി, എറാണകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ എന്നിവടങ്ങളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്. കാപ്പയും ചുമത്തിയിരുന്നു. വാകത്താനം എസ്.എച്ച്.ഒ ടി.എസ്. റെനീഷ്, എസ്.ഐമാരായ വി.എൻ. പ്രസാദ്, അനിൽ കുമാർ, എ.എസ്.ഐ കെ.എസ്. സുനിൽ, സി.പി.ഒമാരായ ലാൽചന്ദ്രൻ, പ്രദീപ് കുമാർ ജോഷി ജോസഫ്, നിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

