Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവയോധികയെ കിണറ്റിൽ...

വയോധികയെ കിണറ്റിൽ തള്ളിയിട്ട്​ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: വീട്ടമ്മ അറസ്​റ്റിൽ

text_fields
bookmark_border
prameela
cancel
camera_alt

 പ്ര​മീ​ള​

പെ​രി​ന്ത​ല്‍മ​ണ്ണ: വാ​യ്പ വാ​ങ്ങി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തിെൻറ വി​രോ​ധ​ത്താ​ല്‍ വ​യോ​ധി​ക​യെ കി​ണ​റ്റി​ല്‍ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ സ്ത്രീ ​അ​റ​സ്​​റ്റി​ല്‍. പെ​രി​ന്ത​ൽ​മ​ണ്ണ എ​ര​വി​മം​ഗ​ലം വീ​ട്ടി​ക്ക​ല്‍ത്തൊ​ടി പ്ര​മീ​ള​യെ​യാ​ണ് (44) എ​സ്.​ഐ സി.​കെ. നൗ​ഷാ​ദ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. എ​ര​വി​മം​ഗ​ലം പോ​ത്തു​കാ​ട്ടി​ല്‍ മ​റി​യം ബീ​വി​യെ​യാ​ണ് (62) ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ കി​ണ​റ്റി​ല്‍ ത​ള്ളി​യി​ട്ട​ത്. അ​ഗ്​​നി​ര​ക്ഷ സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍ന്ന് ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

എ​ര​വി​മം​ഗ​ലം മു​ത്ത​നാ​പ​റ​മ്പി​ലാ​ണ് സം​ഭ​വം. വീ​ട്​ ന​ന്നാ​ക്കു​ന്ന​തി​നും മ​റ്റു​മാ​യി ഒ​ന്ന​ര ല​ക്ഷം രൂ​പ​യോ​ളം മ​റി​യം ബീ​വി​യി​ല്‍നി​ന്ന്​ പ്ര​മീ​ള വാ​യ്പ വാ​ങ്ങി​യി​രു​ന്നു. ര​ണ്ടാ​ഴ്ച​യോ​ള​മാ​യി പ​ണം തി​രി​കെ ചോ​ദി​ക്കു​മ്പോ​ള്‍ ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞു. സം​ഭ​വ​ദി​വ​സം രാ​വി​ലെ പ​ണം ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞ് സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് മ​റി​യം ബീ​വി​യെ എ​ത്തി​ച്ചു. കി​ണ​റി​ന​ടു​ത്തെ​ത്തി​യ​പ്പോ​ള്‍ മ​റി​യം ബീ​വി​യെ ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

കി​ണ​റിെൻറ മോ​ട്ടോ​ര്‍ ക​യ​റി​ല്‍ തൂ​ങ്ങി നി​ന്ന​തോ​ടെ ക​യ​ര്‍ മു​റി​ക്കാ​നും പ്ര​തി ശ്ര​മി​ച്ച​താ​യി പൊ​ലീ​സ് പ​റ​യു​ന്നു. അ​പ്പോ​ഴേ​ക്കും നാ​ട്ടു​കാ​രും അ​ഗ്​​നി​ര​ക്ഷ സേ​ന​യു​മെ​ത്തി ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി. തു​ട​ര്‍ന്ന് പ്ര​മീ​ള​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ചു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ കു​റ്റം സ​മ്മ​തി​ച്ച​തോ​ടെ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി. കോ​ട​തി​യി​ല്‍ ഹാ​ജ​റാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedattempted murder case
News Summary - Attempted murder of an elderly woman by throwing her in a well: Housewife arrested
Next Story