Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അയൽവാസിയായ വയോധികന് നേരെ വധശ്രമം; പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
അയൽവാസിയായ വയോധികന് നേരെ വധശ്രമം; പ്രതികൾ അറസ്റ്റിൽ
cancel
camera_alt

ജോയ് (54),സഹോദരൻ റാബി എന്ന ലോറൻസ് (42) 

Listen to this Article

പൂവാർ: അയൽവാസിയായ വയോധികനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിലായി. പരണിയം തിടുതിടുപ്പാൻവിള വീട്ടിൽ ജോയ് (54),സഹോദരൻ റാബി എന്ന ലോറൻസ് (42) എന്നിവരെയാണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികൾ നടത്തിവരുന്ന പന്നി ഫാമിനെതിരെ തിടുതിടുപ്പാൻവിള വീട്ടിൽ വിൽസൺ പൂവാർ പഞ്ചായത്തിനും മറ്റ് ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകിയിരുന്നു. ഇതിന്‍റെ വിരോധം നിമിത്തമാണ് പ്രതികളായ ഇരുവരും ചേർന്ന് വിൽസനെ ആക്രമിച്ചതെന്ന് പൂവാർ പൊലീസ് പറഞ്ഞു. പൂവാർ സി.ഐ എസ്.ബി പ്രവീണിന്‍റെ നേതൃത്വത്തിൽ എസ്.ഐ തിങ്കൾ ഗോപകുമാർ, സി.പി.ഒമാരായ ശശി നാരായൺ, വിഷ്ണു പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story