അന്തർ സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ
text_fieldsസൂര്യ
പെരുമ്പാവൂർ: അസം സ്വദേശിയായ അന്തർ സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. അസാം ഗിലാമാറ സ്വദേശി രാജു ഫൂക്കാനാണ് (സൂര്യ -25) പെരുമ്പാവൂർ പൊലീസ് പിടിയിലായത്. ദീപ് ജ്യോതി എന്നയാളെയാണ് കുത്തിക്കൊലെപ്പടുത്താൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി വല്ലത്തുള്ള പ്ലൈവുഡ് കമ്പനിയിൽെവച്ചാണ് സംഭവം.
ഇരുവരും പ്ലൈവുഡ് കമ്പനിയിലെ ജോലിക്കാരാണ്. ദീപ് ജ്യോതിക്ക് സൂര്യ നൽകിയിരുന്ന പണം തിരികെ നൽകാതിരുന്നതിലുള്ള വിരോധമാണ് കത്തിക്കുത്തിൽ കലാശിച്ചത്. മുഖത്തും കഴുത്തിനും പരിക്കേറ്റ ദീപ് ജ്യോതി ആശുപത്രിയിൽ ചികിത്സയിലാണ്. പരീത് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് െപ്ലെവുഡ് കമ്പനി. ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, സബ് ഇൻസ്പെക്ടർ ജോസി എം. ജോൺസൺ, എസ്.സി.പി.ഒമാരായ നൗഷാദ്, നാദിർഷ, ജമാൽ, ജിഞ്ചു കെ. മത്തായി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.