കൊലപാതക ശ്രമം: പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ്
text_fieldsകൃഷ്ണകുമാര്‍, ജിതിൻ കുട്ടൻ, പ്രമോദ്, ശ്രീകുമാർ
തൃക്കൊടിത്താനം: യുവാവിനെ രാത്രിയിൽ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പായിപ്പാട് സ്വദേശികളായ ചക്കാലയിൽ വീട്ടിൽ ജിതിൻ കുട്ടൻ (26), തെക്കേക്കുറ്റ് വീട്ടിൽ പ്രമോദ് (31), കൊല്ലം പന്മന സ്വദേശി പടീറ്റതിൽ വീട്ടിൽ ശ്രീകുമാർ (ചില്ല് ശ്രീകുമാർ -32) എന്നിവർക്കെതിരെയാണ് തൃക്കൊടിത്താനം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. സംഭവശേഷം ഇവർ ഒളിവിലാണ്. പ്രതികളിൽ ഒരാളായ ശ്രീകുമാറിന് മറ്റ് ജില്ലകളിൽ പത്തോളം കേസ് നിലവിലുണ്ട്. ജിതിൻ കുട്ടന് തൃക്കൊടിത്താനം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. പ്രതികൾ വ്യാജ പേരും വിലാസവും ഉണ്ടാക്കി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും ഇവരെക്കുറിച്ച് വിവരം ലഭിച്ചാൽ താഴെ നമ്പറിൽ അറിയിക്കണമെന്നും തൃക്കൊടിത്താനം പൊലീസ് അറിയിച്ചു.
എസ്.എച്ച്.ഒ തൃക്കൊടിത്താനം -9497947153
എസ്.ഐ തൃക്കൊടിത്താനം -9497980352
തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് - 0481- 2440200.
ചിങ്ങവനം: ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചങ്ങനാശ്ശേരി മാമ്മൂട് പേഴത്തോളില് വീട്ടിൽ രാഹുല്‍ എന്ന കൃഷ്ണകുമാറിനെതിരെയാണ് (24) നോട്ടീസ് പുറപ്പെടുവിച്ചത്.
ഓട്ടോഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ചിങ്ങവനം സ്റ്റേഷനിലും വീട്ടിൽ ബോംബെറിഞ്ഞ കേസിൽ കടുത്തുരുത്തി സ്റ്റേഷനിലും പ്രതിയാണ് കൃഷ്ണകുമാർ. സംഭവശേഷം ഇയാൾ ഒളിവിലാണ്. കഞ്ചാവ് മാഫിയയുമായി നിരന്തരം ബന്ധം പുലർത്തുന്ന വ്യക്തിയുമാണ് കൃഷ്ണകുമാർ. ഇയാൾക്കെതിരെ ചങ്ങനാശ്ശേരി കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. കൃഷ്ണകുമാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഈ നമ്പറുകളിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
ഡിവൈ.എസ്.പി ചങ്ങനാശ്ശേരി - 9497990263, എസ്.എച്ച്.ഒ ചിങ്ങവനം- 9497947162
എസ്.ഐ ചിങ്ങവനം- 9497980314, ചിങ്ങവനം പൊലീസ് സ്റ്റേഷന് -04812430587.