യുവാവിനുനേരെ വധശ്രമം; സഹോദരങ്ങൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
വിയ്യൂർ: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ചുള്ളിക്കാട് തയ്യിൽ വീട്ടിൽ സൂരജ് (44), സഹോദരങ്ങളായ സുബീഷ് (42), സുമേഷ് (39), ഇവരുടെ ബന്ധു ചുള്ളിക്കാട്ടിൽ വിജു (45) എന്നിവരെയാണ് വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റുമുക്ക് സ്വദേശി സന്ദീപിനെ (31) ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
രാമവർമപുരം ചുള്ളിക്കാട് വെച്ചായിരുന്നു അപായശ്രമം. സന്ദീപിന്റെയും വിജുവിന്റെയും സുഹൃത്തിനെ ട്രെയിൻ കയറ്റിവിടാൻ പോകുന്നതിനിടെ നേരം വൈകിയത് സംബന്ധിച്ച തർക്കമാണ് കൊലപാതക ശ്രമത്തിന് കാരണമായത്. സംഭവത്തിനുശേഷം മൊബൈൽ ഫോണുകൾ ഓഫാക്കി ഒളിവിൽ പോയ പ്രതികളെ പഴുതടച്ച അന്വേഷണത്തിലൂടെയാണ് പൊലീസ് പിടികൂടിയത്.
കർണാടകയിലെ മാളൂരിൽ ഇഷ്ടികക്കളത്തിൽ ഒളിവിലിരുന്ന ഒരു പ്രതിയെ സാഹസികമായാണ് അന്വേഷണ സംഘം പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു. വിയ്യൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.സി. ബൈജു, എസ്.ഐ കെ.ടി. ജോസഫ്, എ.എസ്.ഐ പോൾ, സി.പി.മാരായ ശ്രീജിത്ത് ശ്രീധർ, പി.സി. അനിൽകുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

