വധശ്രമക്കേസ് പ്രതി പിടിയിൽ
text_fieldsബിജു
കോട്ടയം: യുവാവിനെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. വെള്ളൂർ വരിക്കാൻകുന്നിൽ വാടകക്ക് താമസിക്കുന്ന വാഗമൺ ബിജുവിനെയാണ് (52) തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ജോലി ചെയ്ത വകയിൽ തനിക്ക് തരാനുള്ള പണം ആവശ്യപ്പെട്ട രതീഷ് എന്നയാളെയും സുഹൃത്തിനെയും വാക്കത്തികൊണ്ട് ആക്രമിച്ചു എന്നതാണ് ബിജുവിനെതിരായ കേസ്. ബിജു ഇരുവരെയും ആക്രമിച്ച് തലയിൽ മാരകമായി മുറിവേൽപ്പിച്ചതായി പൊലീസ് പറയുന്നു. തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

