Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകോൺഗ്രസ് വനിത...

കോൺഗ്രസ് വനിത നേതാവിന്റെ സ്കൂട്ടറിൽ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം

text_fields
bookmark_border
കോൺഗ്രസ് വനിത നേതാവിന്റെ സ്കൂട്ടറിൽ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം
cancel

വാടാനപ്പള്ളി: തളിക്കുളത്ത് രാത്രിയിൽ കോൺഗ്രസ് വനിത നേതാവിന്റെ സ്കൂട്ടറിൽ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. മുൻ തളിക്കുളം ഗ്രാമപഞ്ചായത്ത് അംഗം എ.ടി. നേനക്ക് നേരെയാണ് വെള്ളിയാഴ്ച രാത്രി ഒമ്പതോടെ കാറിലെത്തിയവരുടെ ആക്രമണം ഉണ്ടായത്. തളിക്കുളം പത്താം കല്ല് പടിഞ്ഞാറ് തണ്ടയാംപറമ്പിൽ ക്ഷേത്രത്തിനടുത്ത് വെച്ചായിരുന്നു സംഭവം.

പത്താം കല്ലിൽനിന്ന് ബീച്ച് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന നേനയുടെ സ്കൂട്ടറിൽ അതേ ദിശയിൽ വന്ന കാർ ഉരസിയത്രെ. തുടർന്ന് ഉത്സവം നടക്കുന്ന തണ്ടയാംപറമ്പിൽ ക്ഷേത്രത്തിലേക്ക് തിരിയുന്ന ഭാഗത്ത് സ്കൂട്ടർ നിർത്തിയ നേന, കാർ ഡ്രൈവറോട് വാഹനം ഇങ്ങനെ ഓടിക്കരുതെന്ന് പറഞ്ഞു.

ഇതേ തുടർന്ന് ക്ഷുഭിതനായ കാർ ഡ്രൈവർ കാർ പുറകോട്ടെടുത്ത്, മുന്നോട്ട് കുതിച്ച് സ്കൂട്ടറിൽ വീണ്ടും ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ നേന റോഡിലേക്ക് തെറിച്ചു വീണു. സാരമായി പരിക്കേൽക്കാത്തതിനാൽ ഉടൻ ചാടി എഴുന്നേറ്റെങ്കിലും കാർ വീണ്ടും സ്കൂട്ടറിൽ ഇടിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടികൂടിയെങ്കിലും കാറിലുണ്ടായിരുന്നയാൾ മഴു ഉയർത്തി ഇവർക്ക് നേരെ തിരിഞ്ഞു. തുടർന്ന് ഇവർ കാറുമായി സ്ഥലം വിട്ടു.

വിവരം അറിയിച്ചതോടെ പൊലീസെത്തി കാറിലുണ്ടായിരുന്ന ക്ഷേത്രത്തിനടുത്തുള്ള യുവാവിനെ കസ്റ്റഡിയിലെടുത്തു. നേന കഴിഞ്ഞ ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു. സ്നേഹതീരം പാർക്കിലെ മാനേജരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attempted murderwoman leaderCongress
News Summary - Attempted murder by hitting a car on a Congress woman leader's scooter
Next Story