കൊലപാതകശ്രമം; മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ
text_fieldsപിടിയിലായ റൈജോ
വൈപ്പിൻ: കാളമുക്ക് ഫിഷിങ് ഹാർബറിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി മുളവുകാട് പൊലീസ്. പുതുവൈപ്പ് വില്ലേജിൽ തെക്കൻ മാലിപ്പുറം മുസ്ലിം പള്ളിക്ക് സമീപം ഐനിപറമ്പിൽ റൈജോ (32) ആണ് പിടിയിലായത്.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രതി കാളമുക്കിൽ മീൻ തട്ട് നടത്തുകയാണ്. കുത്തേറ്റ യുവാവിന്റെ ഭാര്യയെ ഫോൺ വിളിച്ച് ശല്യം ചെയ്തതിന്റെ പേരിലുണ്ടായ വാക്കു തർക്കത്തിനൊടുവിലാണ് മീൻ മുറിക്കുന്ന കത്തി ഉപയോഗിച്ച് ഇയാൾ യുവാവിന്റെ നെഞ്ചിന് താഴെ കുത്തിയത്. തുടർന്ന് വാഹനത്തിൽ രക്ഷപ്പെട്ട പ്രതിയെ പൊലീസ് തന്ത്രപൂർവം കുടുക്കുകയായിരുന്നു. ആഴത്തിൽ കുത്തേറ്റ യുവാവിനെ ഉടൻ മത്സ്യത്തൊഴിലാളികൾ ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.