Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിക്ക്​ നേരെ...

യുവതിക്ക്​ നേരെ നടുറോഡിൽ പീഡന ശ്രമം; നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

text_fields
bookmark_border
hamsa
cancel
camera_alt

ഹംസ

Listen to this Article

പ​ട്ടാ​മ്പി: യു​വ​തി​യെ ന​ടു​റോ​ഡി​ൽ പീഡിപ്പിക്കാൻ ശ്ര​മി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ വ​ല്ല​പ്പു​ഴ പു​ത്ത​ൻ പീ​ടി​യേ​ക്ക​ൽ ഹം​സ​യാ​ണ് (33) അ​റ​സ്റ്റി​ലാ​യ​ത്. ഈ ​മാ​സം ഏ​ഴി​ന് വ​ല്ല​പ്പു​ഴ​യി​ൽ സ്കൂ​ട്ട​റി​ൽ വ​ന്നി​രു​ന്ന യു​വ​തി​യെ​യാ​ണ് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് വെ​ച്ച്​ പ്ര​തി പീഡിപ്പിക്കാൻ ശ്ര​മി​ച്ച​ത്. സ്റ്റേ​ഷ​ൻ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഹം​സ മു​മ്പ് നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ​പീ​ഡി​പ്പി​ച്ച​തി​ന് ഒ​റ്റ​പ്പാ​ലം സ്റ്റേ​ഷ​നി​ലും കാ​ർ തീ​വെ​ച്ച് ന​ശി​പ്പി​ച്ച​തി​ന് ചെ​ർ​പ്പു​ള​ശ്ശേ​രി സ്റ്റേ​ഷ​നി​ലും ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്. ഭാ​ര്യ​യെ പീ​ഡി​പ്പി​ച്ച​തി​നും ചെ​ർ​പ്പു​ള​ശ്ശേ​രി സ്​​റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

പ​ട്ടാ​മ്പി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹം​സ​ക്കെ​തി​രെ ര​ണ്ട്​ അ​ടി​പി​ടി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. സ്ത്രീ​ക​ളെ പി​ന്തു​ട​ർ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ന്ന​ത് ഇ​യാ​ളു​ടെ പ​തി​വാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Molestation CaseDefendant arrested
News Summary - Attempted molestation of a young woman in Road; Defendant arrested
Next Story