കാർ മോഷണശ്രമം: യുവാവ് അറസ്റ്റിൽ
text_fieldsസനുമോൻ
കാഞ്ഞിരപ്പള്ളി: കാർ മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വാഗമൺ കോട്ടമല കുന്നേൽ വീട്ടിൽ സനുമോൻ സണ്ണിയെയാണ് (26) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
കൂവപ്പള്ളി അമ്പലവളവ് ഭാഗത്തുള്ള ആരോമൽ ജഗൽജീവിെൻറ കാർ മോഷ്ടിക്കവെയാണ് ഇയാൾ പിടിയിലായത്. പോർച്ചിൽ കിടന്ന കാറിെൻറ ഡോർ കുത്തിത്തുറക്കുന്ന ശബ്ദംകേട്ട് ഉണർന്ന വീട്ടുകാർ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.
കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഷിന്റോ പി.കുര്യൻ, എസ്.ഐ അരുൺ തോമസ്, പ്രദീപ് പി.എൻ, സി.പി.ഒ വിമൽ ബി.നായർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

