പട്ടാപ്പകൽ വീട്ടിൽ മോഷണശ്രമം
text_fieldsപ്രസാദിന്‍റെ വീട്ടിലെ വാതിൽ തകർത്ത നിലയിൽ
കൊല്ലങ്കോട്: വീട്ടിൽ പട്ടാപ്പകൽ വാതിൽ തകർത്ത് മോഷണശ്രമം. ഊട്ടറ പാലത്തിനടത്ത് സി. പ്രസാദിന്‍റെ വീട്ടിൽ ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. പിറകുവശത്തെ വാതിൽ പൊളിച്ച് അകത്തു കയറാനുള്ള ശ്രമം വീട്ടുകാർ എത്തിയതോടെ ഉപേക്ഷിച്ച് കള്ളൻ ഓടി രക്ഷപ്പെട്ടു.
കാമ്പ്രത്ത് ചള്ളയിൽ സ്റ്റേഷനറി ഷോപ്പ് നടത്തുകയാണ് പ്രസാദ്. കടയിലെ ശുചീകരണത്തിന് ഭാര്യ വേശ പോയിരുന്നു. ജോലി കഴിഞ്ഞ് ഉച്ചക്ക് രണ്ടിന് വീട്ടിൽ കയറിയപ്പോഴാണ് പിറകുവശത്ത് വാതിൽ തട്ടുന്ന ശബ്ദം കേട്ടത്. അടുക്കള വഴി പുറത്തേക്ക് കടന്നപ്പോഴാണ് പിൻവാതിൽ തകർത്തത് കണ്ടതെന്ന് വേശ പറഞ്ഞു.
വാതിൽ പൂർണമായും തകർക്കാൻ സാധിക്കാത്തതിനാൽ അകത്തുകടക്കാനായില്ല. ഒരാൾ വീടിന്‍റെ പിറകുവശത്തുകൂടി കടന്നുപോയത് കണ്ടതായി അയൽവാസി പറഞ്ഞു. വാതിൽ, പൂട്ട് എന്നിവ തകർക്കാൻ കൊണ്ടുവന്ന ആയുധങ്ങളടങ്ങിയ സഞ്ചി ഉപേക്ഷിച്ചാണ് കള്ളൻ രക്ഷപ്പെട്ടത്.പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

