ചലചിത്രതാരം ബാലയുടെ വീട്ടിൽ ആക്രമണശ്രമം
text_fieldsകൊച്ചി: ചലചിത്രതാരം ബാലയുടെ വീട്ടിൽ ആക്രമണശ്രമം. കാറിലെത്തിയ മൂന്നു പേരാണ് ബാലയുടെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്നാണ് പരാതി. കഴിഞ്ഞ ദിവസം ബാല കോട്ടയത്തെ പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് അക്രമികൾ വീട്ടിലെത്തിയത്. ബാലയുടെ ഭാര്യ എലിസബത്ത് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സംഘം വാതിലിൽ തട്ടി ശബ്ദമുണ്ടാക്കിയതോടെ എലിസബത്ത് ഭയന്നു.
ബാലയുടെ അയൽ വീടുകളിലും ഇവരെത്തി ഭീഷണിപ്പെടുത്തിയതായും പറയുന്നുണ്ട്. ലഹരി ഉപയോഗിച്ചവരാണ് ഇക്കൂട്ടരെന്ന് സിസിടിവി ദൃശ്യങ്ങൾ തെളിയിക്കുന്നതായി ബാല അറിയിച്ചു. മറ്റു വീടുകളിൽ നിന്ന് ഹെൽമെറ്റും സൈക്കിളുകളും ഉൾപ്പെടെ മോഷ്ടിക്കുന്നവരാണെന്ന് സംശയിക്കുന്നതായും ബാല കൂട്ടിച്ചേർത്തു. തലേദിവസവും ഇവർ ബാലയുൾപ്പെടെ സുഹൃത്തുക്കൾ വീട്ടിൽ ഉള്ളപ്പോൾ എത്തിയിരുന്നെങ്കിലും അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതോടെ പുറത്താക്കുകയായിരുന്നു.
ദിവസങ്ങൾക്കു മുമ്പ് ബാലയും എലിസബത്തും നടക്കാൻ ഇറങ്ങിയപ്പോൾ ആരാധകനാണെന്ന് പറഞ്ഞ് ഇവരിൽ ഒരാൾ ബാലയുടെ ഫോട്ടോ എടുക്കുകയും കാലിൽ വീഴുകയും ചെയ്തതായി ബാല പറയുന്നു. ബാല പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

