Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസി.പി.എം ബ്രാഞ്ച്...

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച സംഭവം: മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് 18 വർഷം തടവ്

text_fields
bookmark_border
ലഹരി
cancel

ഒമ്പത് ലക്ഷം രൂപ പിഴയും അടക്കണം, 10 വർഷം ശിക്ഷ അനുഭവിച്ചാൽ മതി

തളിപ്പറമ്പ്: രാമന്തളി വടക്കുമ്പാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ. വിജയനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് 18 വർഷം തടവ്. എസ്.ഡി.പി.ഐ പ്രവർത്തകരായ ടി. ഹനൻ, മുഹമ്മദ് അബ്ദുല്ല, എം.പി. ഫൈസൽ എന്നിവരെയാണ് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതികൾ ഒമ്പത് വർഷം പിഴയും അടക്കണമെന്നും ജഡ്ജി കെ.എൻ. പ്രശാന്ത് ഉത്തരവിട്ടു. 2015 സെപ്റ്റംബർ 17ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ബൈക്കിലെത്തിയ പ്രതികൾ വിജയനെ കൊല്ലാൻ ശ്രമിച്ചുവെന്നാണ് കേസ്. പ്രതികൾ മൂന്നുലക്ഷം രൂപ വീതമാണ് പിഴയടക്കേണ്ടത്. പിഴത്തുക അക്രമത്തിനിരയായ വിജയന് നൽകണമെന്നും വിധി ന്യായത്തിൽ വ്യക്തമാക്കി.

രണ്ട് വകുപ്പുകളിലായാണ് 18 വർഷം തടവ്. എന്നാൽ, 10 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയാവും. 2015 സെപ്റ്റംബർ 16 ന് കേളോത്ത് സി.പി.എം - എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിരുന്നു ഇത്. സഹകരണ ബാങ്ക് ജീവനക്കാരനായ കെ. വിജയന് സാരമായി പരിക്കേറ്റ് ഏറെനാൾ ചികിത്സയിലായിരുന്നു. 11 വർഷത്തിനുശേഷമാണ് കേസിന്റെ വിചാരണ പൂർത്തിയായത്. പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ യു. രമേശൻ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsprisoncpm branch secretarySDPI activistskannur
News Summary - Attempted assassination of CPM branch secretary: Three SDPI activists sentenced to 18 years in prison
Next Story