59കാരിയെ പീഡിപ്പിക്കാൻ ശ്രമം; കിളിമാനൂർ സ്വദേശി പിടിയിൽ
text_fieldsപിടിയിലായ ഉണ്ണി
മുണ്ടക്കയം: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. തിരുവനന്തപുരം കിളിമാനൂർ തടത്തിൽ അരികത്ത് വീട്ടിൽ ഉണ്ണിയെയാണ് മുണ്ടക്കയം പൊലീസ് ഇൻസ്പെക്ടർ എ. ഷൈൻകുമാറിെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഞായറാഴ്ച വൈകീട്ട് അേഞ്ചാടെയാണ് സംഭവം.
ഇളങ്കാടിനുസമീപത്തെ ക്രഷർ യൂനിറ്റിൽ ജോലി ചെയ്തുവരുന്നയാളാണ് ഉണ്ണി. ജോലിക്കുശേഷം മടങ്ങുന്നതിനിടെ മുറ്റത്തുനിന്നിരുന്ന വീട്ടമ്മയോട് അശ്ലീലച്ചുവയിൽ സംസാരിക്കുകയും പിന്നിൽനിന്ന് കടന്നുപിടിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വീട്ടമ്മയുടെ പരാതിപ്രകാരം പൊലീസ് പിന്തുടരുന്ന വിവരമറിഞ്ഞ് പാറക്കെട്ടിനുള്ളിൽ കയറിയ ഇയാളെ കഠിന പ്രയത്നത്തിലൂടെയാണ് പിടികൂടിയത്. വൈദ്യപരിശോധനക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോടും രോഗിയുടെ കൂട്ടിരിപ്പുകാരിയോടും അശ്ലീലച്ചുവയിൽ ഇയാൾ സംസാരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

