Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബന്ധുവീട്ടിലേക്ക് കുളിക്കാൻ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം

text_fields
bookmark_border
molesting minor girl
cancel

കല്ലമ്പലം: മുത്താനയിൽ കുളിക്കാന്‍ ബന്ധുവീട്ടിലേക്ക് പോയ ഇരുപത്തിരണ്ടുകാരിയെ നാല് പേര്‍ ചേര്‍ന്ന് കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കുളിക്കാനും അലക്കാനുംവേണ്ടി വീടിനടുത്തുള്ള ബന്ധുവീട്ടിൽ യുവതി പതിവായി പോയിരുന്നു. കഴിഞ്ഞ ദിവസം യുവതിയെത്തുമ്പോള്‍ ബന്ധുവീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഈ സമയത്ത് വീട് തിരക്കി അപരിചിതനായ ഒരാള്‍ ഇവിടെയെത്തിയിരുന്നു. ഇയാള്‍ മടങ്ങി അല്‍പസമയത്തിനുള്ളില്‍ നാലുപേരുമായെത്തി യുവതിയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു .

യുവതിയുടെ കയ്യും കാലും കെട്ടിയിട്ട ശേഷം വായില്‍ ഷാള്‍ തിരുകിയ ശേഷമായിരുന്നു പീഡനശ്രമം. എന്നാല്‍ പിടിവലിക്കിടയില്‍ ഭിത്തിയില്‍ തലയിടിച്ച് യുവതിയുടെ ബോധം നഷ്ടമായതോടെ യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കുളിക്കാന്‍ പോയ മകള്‍ മടങ്ങിയെത്താന്‍ വൈകിയതിനാൽ അമ്മ അന്വേഷിച്ചെത്തിയപ്പോഴാണ് പരിക്കേറ്റ് രക്തം വാർന്ന് ബോധരഹിതയായിക്കിടക്കുന്ന മകളെ കണ്ടതെന്ന്​ പൊലീസ്​ പറഞ്ഞു.

പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികില്‍സ നല്‍കിയ ശേഷം വിദഗ്ധ പരിശോധനക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെയും കുടുംബത്തെയും പരിചയമുള്ളവരാകാം പീഡനശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attempt to tie up the girl and torture her
Next Story