Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബസ് യാത്രികയുടെ മാല...

ബസ് യാത്രികയുടെ മാല കവരാൻ ശ്രമം; നാടോടി സ്ത്രീകൾ അറസ്റ്റിൽ

text_fields
bookmark_border
women arrested
cancel
camera_alt

പിടിയിലായവർ

അ​ഞ്ച​ൽ: ബ​സ് യാ​ത്രി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ ര​ണ്ടു​പേ​രെ യാ​ത്ര​ക്കാ​ർ ത​ട​ഞ്ഞു​വെ​ച്ച് പൊ​ലീ​സി​ന് കൈ​മാ​റി. ത​മി​ഴ്നാ​ട് തൂ​ത്തു​കു​ടി സ്വ​ദേ​ശി​നി​ക​ളാ​യ മ​ഞ്ചു (28), അ​നു (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ ആ​ല​ഞ്ചേ​രി​യി​ലാ​ണ് സം​ഭ​വം.

കെ.​എ​സ്.​ആ​ർ.​ടി.​സി കൊ​ല്ലം-​കു​ള​ത്തു​പ്പു​ഴ വേ​ണാ​ട് ബ​സി​ല്‍ യാ​ത്ര ചെ​യ്ത ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി ജെ​സി​യു​ടെ മാ​ല​യാ​ണ് പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ഇ​വ​ർ ആ​ല​ഞ്ചേ​രി ജ​ങ്ഷ​നി​ൽ ബ​സി​റ​ങ്ങാ​ൻ ശ്ര​മി​ക്ക​വെ പി​ന്നി​ല്‍നി​ന്ന് ആ​രോ മാ​ല​യി​ല്‍ പി​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടു.

തി​രി​ഞ്ഞു​നോ​ക്കി​യ​പ്പോ​ൾ അ​ടു​ത്തു നി​ന്നി​രു​ന്ന ര​ണ്ട് ത​മി​ഴ്നാ​ട് സ്ത്രീ​ക​ൾ മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​ത് ക​ണ്ടു. തു​ട​ർ​ന്ന് ജെ​സി ബ​ഹ​ളം​വെ​ക്കുക​യും സ​ഹ​യാ​ത്രി​ക​ര്‍ യു​വ​തി​ക​ളെ ത​ട​ഞ്ഞു​വെ​ച്ചു ഏ​രൂ​ര്‍ പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു.

ഇ​ന്‍സ്പെ​ക്ട​ര്‍ എം.​ജി. വി​നോ​ദി​ന്‍റെ നി​ര്‍ദേ​ശ​പ്ര​കാ​രം എ​സ്.​ഐ എം.​എ​സ്. അ​നീ​ഷ്‌, ഗ്രേ​ഡ് എ​സ്.​ഐ. റ​ഹീം, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ സ​ന്തോ​ഷ്‌​കു​മാ​ര്‍, മു​ഹ​മ്മ​ദ് അ​സ്ഹ​ര്‍, അ​നി​ല്‍കു​മാ​ര്‍ എ​ന്നി​ര​ട​ങ്ങു​ന്ന സം​ഘ​മെ​ത്തി സ്ത്രീ​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women arrestedTheft News
News Summary - Attempt to theft the necklace; women arrested
Next Story