Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനഗ്​നനായെത്തി...

നഗ്​നനായെത്തി മോഷണശ്രമം; യുവാവ് പിടിയിൽ

text_fields
bookmark_border
നഗ്​നനായെത്തി മോഷണശ്രമം; യുവാവ് പിടിയിൽ
cancel

കു​ട്ട​നാ​ട്: കു​റു​വ സം​ഘം മാ​തൃ​ക​യി​ൽ ന​ഗ്​​ന​നാ​യി മോ​ഷ​ണ​ശ്ര​മം. സം​ഭ​വ​ത്തി​ൽ ത​ക​ഴി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ ചെ​ക്കി​ടി​ക്കാ​ട് പ​തി​ന​ഞ്ചി​ൽ സോ​ജ​ൻ (36) പി​ടി​യി​ലാ​യി. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി 9.30ഓ​ടെ ത​ല​വ​ടി മു​രി​ക്കോ​ലി​മു​ട്ടി​ന് സ​മീ​പ​ത്തെ വീ​ട്ടി​ലാ​ണ് മോ​ഷ​ണ​ത്തി​ന് എ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ട്ടു​കാ​ർ ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ ക​ട​ന്നു​ക​ള​ഞ്ഞു. പൂ​ർ​ണ​ന​ഗ്​​ന​നാ​യാ​ണ്​ സോ​ജ​ൻ മോ​ഷ​ണ​ത്തി​ന്​ തു​നി​ഞ്ഞ​ത്. പ​ച്ച ജ​ങ്​​ഷ​നി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​യാ​യ സോ​ജ​ൻ ത​ല​വ​ടി മു​രി​ക്കാ​ലു​മു​ട്ട് പാ​ല​ത്തി​ന് സ​മീ​പം ഓ​ട്ടോ പാ​ർ​ക്ക് ചെ​യ്​​ത ശേ​ഷം 500 മീ​റ്റ​റോ​ളം ന​ട​ന്ന് മ​റ്റൊ​രു വീ​ടി​െൻറ സ​മീ​പ​ത്ത് മൊ​ബൈ​ൽ, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് അ​ട​ങ്ങു​ന്ന പ​ഴ്സ്, അ​ടി​വ​സ്ത്രം ഉ​ൾ​പ്പെ​ടെ പൊ​തി​ഞ്ഞ് വെ​ച്ചി​ട്ടാ​ണ് മോ​ഷ​ണ​ത്തി​നി​റ​ങ്ങി​യ​ത്. ഇ​രു​ളി​ലൂ​ടെ മ​റ​യു​ന്ന സോ​ജ​നെ സ​മീ​പ​സ്ഥ​ല​ങ്ങ​ളി​ൽ തി​ര​ക്കി​യി​ട്ടും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ന്വേ​ണ​ത്തി​നി​ട​യാ​ണ് തു​ണി​ക്കെ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. സ്ഥ​ല​വാ​സി​ക​ൾ സോ​ജ​െൻറ മൊ​ബൈ​ൽ ഫോ​ണി​ൽ​നി​ന്ന് ഭാ​ര്യ​യെ വി​ളി​ച്ചു. ഫോ​ൺ​വ​ഴി​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​താ​ണെ​ന്നും സ്ഥ​ലം എ​വി​ടെ​യാ​ണെ​ന്നും അ​േ​ന്വ​ഷി​ച്ച​റി​ഞ്ഞു. പി​ന്നീ​ട് തൊ​ണ്ടി മു​ത​ൽ ഉ​ൾ​പ്പെ​ടെ സാ​ധ​ന​ങ്ങ​ൾ എ​ട​ത്വാ പൊ​ലീ​സി​ന് കൈ​മാ​റി.

ചൊ​വ്വാ​ഴ്​​ച രാ​വി​ലെ പ​ച്ച ജ​ങ്​​ഷ​ന് സ​മീ​പ​ത്തു​നി​ന്നാ​ണ്​ സോ​ജ​നെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. സ​മാ​ന രീ​തി​യി​ൽ ആ​റ്​ മോ​ഷ​ണ​ക്കേ​സു​ക​ൾ​ സോ​ജ​െൻറ പേ​രി​ൽ നി​ല​വി​ലു​ണ്ട്. എ​ട​ത്വാ സി.​ഐ ആ​ന​ന്ദ​ബാ​ബു, എ​സ്.​ഐ പി. ​ശ്രീ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത്ത്, വി​ഷ്ണു, സ​നീ​ഷ് എ​ന്നി​വ​ർ അ​േ​ന്വ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftcasearrested
News Summary - Attempt to steal naked; Young man arrested
Next Story