Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭാ​ര്യ​യെ കു​ത്താ​ൻ...

ഭാ​ര്യ​യെ കു​ത്താ​ൻ ശ്ര​മം;​ ത​ട​ഞ്ഞ പൊ​ലീ​സ്​ സം​ഘ​ത്തി​ന്​ മ​ർ​ദ​നം, മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

text_fields
bookmark_border
Police
cancel

അ​മ്പ​ല​പ്പു​ഴ: ഭാ​ര്യ​യെ​യും മ​ക​ളെ​യും ആ​ക്ര​മി​ച്ച മ​ധ്യ​വ​യ​സ്ക​നെ ത​ട​ഞ്ഞ പൊ​ലീ​സ് സം​ഘ​ത്തി​ന് മ​ര്‍ദ​നം. പു​ന്ന​പ്ര അ​റ​വു​കാ​ട് ഹ​രി​ജ​ൻ കോ​ള​നി​യി​ൽ അ​ശോ​ക​നാ​ണ്​​ (55) പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

അ​ശോ​ക​ന്‍റെ ഭാ​ര്യ സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് എ​സ്.​ഐ പീ​റ്റ​ർ അ​ല​ക്സാ​ണ്ട​ർ, സി.​പി.​ഒ വി​നു, ഹോം ​ഗാ​ർ​ഡ് ചാ​ണ്ടി എ​ന്നി​വ​ർ ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. ഭാ​ര്യ​യെ ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്താ​നു​ള്ള അ​ശോ​ക​ന്‍റെ ശ്ര​മം​ ത​ട​ഞ്ഞ​പ്പോ​ഴാ​ണ്​ എ​സ്.​ഐ അ​ല​ക്സാ​ണ്ട​റെ മ​ര്‍ദി​ച്ച​ത്.

സി.​പി.​ഒ വി​നു ക​യ​റി പി​ടി​ച്ച​പ്പോ​ള്‍ സ​മീ​പ​ത്തു​കി​ട​ന്ന ക​മ്പി​കൊ​ണ്ട് ക​ഴു​ത്തി​ല്‍ ചു​റ്റി വീ​ഴ്ത്തി നി​ല​ത്തി​ട്ട്​ ക്രൂ​ര​മാ​യി മ​ര്‍ദി​ച്ചു. എ​സ്.​ഐ​യും ഹോം​ഗാ​ര്‍ഡും ചേ​ര്‍ന്ന് വി​നു​വി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime news
News Summary - Attempt to stab wife; man Arrest
Next Story