Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവ് കസ്റ്റഡിയിൽ

text_fields
bookmark_border
യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവ് കസ്റ്റഡിയിൽ
cancel

കാ​ക്ക​നാ​ട്: കു​ടും​ബ​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ര​ണ്ടാം​ഭാ​ര്യ​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​നി​ൽ​കു​മാ​റാ​ണ് തൃ​ക്കാ​ക്ക​ര പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി ജ​യ​ശ്രീ​യെ (42) കാ​ക്ക​നാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ കാ​ക്ക​നാ​ട് അ​മ്പാ​ടി​മൂ​ല​യി​ലു​ള്ള സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ന് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. ജ​യ​ശ്രീ താ​മ​സി​ച്ചി​രു​ന്ന ഹോ​സ്റ്റ​ലി​ന് മു​ന്നി​ലെ​ത്തി​യ അ​നി​ൽ​കു​മാ​ർ, കാ​നി​ൽ ക​രു​തി​യ പെ​ട്രോ​ൾ ഇ​വ​രു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​ശേ​ഷം ഓ​ടു​ക​യാ​യി​രു​ന്നു.

ജ​യ​ശ്രീ​യു​ടെ മു​ഖ​ത്തും ശ​രീ​ര​ത്തി​ലും പൊ​ള്ള​ലേ​റ്റു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലു​ള്ള ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ തൃ​ക്കാ​ക്ക​ര പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attempt to set woman on fire; husband in custody
Next Story