14 കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ
text_fieldsപള്ളുരുത്തി: 14 കാരിയായ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണമാലി മാനാശ്ശേരി നെടിയോടിൽ വീട്ടിൽ ജസ്റ്റിനാണ് (46) കണ്ണമാലി പൊലീസിന്റെ പിടിയിലായത്. കൗൺസലിങിലാണ് പീഡന വിവരം സ്കൂൾ അധികൃതർ അറിയുന്നത്.
മട്ടാഞ്ചേരി അസി. കമീഷണർ കെ.ആർ. മനോജിന്റെ നിർദേശ പ്രകാരം കണ്ണമാലി പൊലീസ് ഇൻസ്പെക്ടർ എസ്. രാജേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമ പ്രകാരമാണ് കേസ്.
യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍
മരട്: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍. മരട് മുന്നിറയില് വീട്ടില്‍ ഡാര്‍ക്ക് എന്ന അരുണ്‍ കൃഷ്ണനെയാണ് (24) മരട് പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി 7.40 ഓടെ അരുണും പരാതിക്കാരനായ എബിന്റെ സുഹൃത്തും തമ്മിലുള്ള മുന്‍വിരോധം പറഞ്ഞുതീര്‍ക്കുന്നതിന് മരട് ന്യൂക്ലിയസ് മാളിന് മുന്നില്‍ ഇവർ എത്തിയിരുന്നു. ഇവിടെ വെച്ച് എബിനും അരുണും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തന്റെ കൈവശം കരുതിയിരുന്ന കത്തിയെടുത്തു അരുൺ ആക്രമിക്കുകയായിരുന്നു. കൈ ഞരമ്പ് മുറിഞ്ഞ് ഗുരുതര പരിക്ക് പറ്റിയ എബിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി.
മരട് പൊലീസ് ഇന്‍സ്പെക്ടര്‍ സാജു ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ സെബാസ്റ്റ്യന്‍, എസ്.ഐ ഗോപി, സി.പി.ഒമാരായ വിശാല്‍, രതീഷ്, ദിലീപ്, പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

