Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭാര്യയെ...

ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; യുവാവ് പിടിയിൽ

text_fields
bookmark_border
ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; യുവാവ് പിടിയിൽ
cancel
Listen to this Article

പനമരം: പനമരം കാവാടത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവിനെ പനമരം പൊലീസ് തൃശൂരില്‍നിന്ന് അറസ്റ്റ് ചെയ്തു. കാവാടം പുളിക്കലേത്ത് ബഷീറിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് സംഭവം.

ബഷീര്‍ ഭാര്യ മിസ്രിയയെ ഓടിച്ചിട്ട് പലതവണ കുത്തുകയായിരുന്നു. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുത്തേറ്റെങ്കിലും സാരമായി പരിക്കേല്‍ക്കാത്തതിനാല്‍ മാത്രമാണ് മിസ്രിയ രക്ഷപ്പെട്ടത്. പ്രതിയെ തൃശൂര്‍ പഴയന്നൂരില്‍നിന്നാണ് പിടികൂടിയത്. എ.എസ്‌.ഐ വിനോദ് ജോസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ മോഹന്‍ദാസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഗിരീഷ്, ജയേഷ്, ലാല്‍കൃഷ്ണ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attempt to murderwifearrested
News Summary - Attempt to murder wife; man arrested
Next Story