Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂൾ ജീവനക്കാരിയെ വെട്ടിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

text_fields
bookmark_border
സ്കൂൾ ജീവനക്കാരിയെ വെട്ടിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
cancel

അ​ഞ്ച​ൽ: ഏ​റെ​നാ​ളാ​യി ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​ഞ്ഞു​വ​ന്ന സ്‌​കൂ​ൾ ജീ​വ​ന​ക്കാ​രി​യെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മം. അ​ഞ്ച​ൽ സെൻറ് ജോ​ൺ​സ് സ്‌​കൂ​ളി​ലെ ആ​യ ചു​ണ്ട സ്വ​ദേ​ശി​നി അ​ശ്വ​തി (36) യെ​യാ​ണ് ഭ​ർ​ത്താ​വ് ഇ​ട​മ​ൺ വെ​ള്ളി​മ​ല നീ​തു​ഭ​വ​നി​ൽ മ​നോ​ജ് (42) വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ സ്കൂ​ളി​ന് സ​മീ​പ​ത്തെ ഇ​ട​റോ​ഡി​ൽ വെ​ച്ചാ​ണ് മ​നോ​ജ് അ​ശ്വ​തി​യെ ആ​ക്ര​മി​ച്ച​ത്. ക​ഴു​ത്തി​നും കൈ​ക​ൾ​ക്കും വെ​ട്ടേ​റ്റ് വീ​ണ അ​ശ്വ​തി​യെ ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​വി​ടെ പ്രാ​ഥ​മി​ക​ചി​കി​ത്സ ന​ട​ത്തി​യ ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

ഭ​ർ​ത്താ​വു​മാ​യ പി​ണ​ങ്ങി മ​റ്റൊ​രാ​ളോ​ടൊ​പ്പം അ​ഗ​സ്ത്യ​ക്കോ​ട് വെ​ള്ളാ​രം​കു​ന്നി​ലെ വാ​ട​ക വീ​ടാ​യ ബി​ന്ദു​വി​ലാ​സ​ത്തി​ലാ​ണ് അ​ശ്വ​തി താ​മ​സി​ച്ചു​വ​ന്ന​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മ​നോ​ജി​നെ അ​ഞ്ച​ൽ വെ​സ്റ്റ് സ്‌​കൂ​ൾ പ​രി​സ​ര​ത്തു​നി​ന്ന് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attempt to murder school employee
Next Story