ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
നെടുമങ്ങാട്: ബാർ ജീവനക്കാരനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ബാറിൽ മദ്യപിച്ച് അക്രമം നടത്തിയ നെടുമങ്ങാട് കിഴക്കുംകര വീട്ടിൽ ഫൈസൽ (21) വട്ടപ്പാറ പള്ളിവിള കണ്ണങ്കരകോണത്തുവീട്ടിൽനിന്ന് വട്ടപ്പാറ ഒഴിവുപാറ വിശാഖംവീട്ടിൽ താമസിക്കുന്ന അഖിൽ(21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏഴിന് വൈകീട്ട് 5.30ന് നെടുമങ്ങാട് സെൻട്രൽ പ്ലാസ ബാറിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കി പ്ലേറ്റുകൾ അടിച്ചുപൊട്ടിച്ച് ബാറിലെ ജീവനക്കാരെ അസഭ്യം പറഞ്ഞ് ബഹളം ഉണ്ടാക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരൻ മുക്കോലക്കൽ ബഥേൽ മന്ദിരത്തിൽ അജയ് ആൽബർട്ടിനെയാണ് ബിയർ കുപ്പികൊണ്ട് തലക്കടിച്ചത്. തുടർന്ന് പ്രതികൾ അവിടെനിന്ന് ബൈക്കിൽ രക്ഷപ്പെട്ടു. ഒന്നാംപ്രതി ഫൈസൽ നിരവധി കഞ്ചാവുകേസുകളിലെ പ്രതിയാണ്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

