ബാലികമാരെ പീഡിപ്പിക്കാൻ ശ്രമം; അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
text_fieldsചെറുതോണി: പ്രായപൂർത്തിയാകാത്ത മൂന്നും ആറും വയസ്സുള്ള പശ്ചിമബംഗാൾ സ്വദേശികളുടെ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച അന്തർസംസ്ഥാന തൊഴിലാളിയായ യുവാവിനെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി നീൽ കുമാർ ദാസിനെയാണ് (30) പിടികൂടിയത്.
10 വർഷമായി ടൗണിൽ ജോലിയെടുത്തു കഴിയുന്ന തൊഴിലാളികളുടെ കുട്ടികൾ തനിച്ചുണ്ടായിരുന്ന സമയത്ത് മിഠായി വാങ്ങി നൽകാമെന്ന് പറഞ്ഞ് മുറിയിലേക്കു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. മറ്റൊരു അന്തർസംസ്ഥാന തൊഴിലാളി ഇതു കാണാനിടയായി. തുടർന്നു പൊലീസിൽ അറിയിച്ച് പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ എസ്. സതീഷ് കുമാർ, സബ് ഇൻസ്പെക്ടർ ടോണി ജെ. മറ്റം, എസ്.സി.പി.ഒമാരായ അഭിലാഷ്, മുജീബ്, അനീഷ്, നജീബ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

