Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവയോധികയെ പീഡിപ്പിക്കാൻ...

വയോധികയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
വയോധികയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
cancel

കിളിമാനൂർ: ഒറ്റക്കു താമസിക്കുന്ന 79 വയസ്സുള്ള വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചശേഷം മർദിച്ചവശയാക്കി കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. കിളിമാനൂർ, തട്ടത്തുമല ലക്ഷം വീട് കോളനിയിൽ വീട്ടുനമ്പർ 35ൽ താമസക്കാരനായ ആർ. അംജിത്തിനെയാണ്(32) കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്തത്. 23ന് പുലർച്ച 3.30നായിരുന്നു സംഭവം.

വൃദ്ധയുടെ വീട്ടിൽ എത്തി പീഡിപ്പിക്കാൻ ശ്രമിക്കവേ കുതറിമാറിയ വൃദ്ധയെ ക്രൂരമായി മർദിച്ചവശയാക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ വൃദ്ധയെ രാവിലെ ബന്ധുക്കളെത്തി ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവാവ് മുമ്പും സമാന കേസിൽ പ്രതിയായിട്ടുണ്ട്.നിരവധി കേസുകളിൽ പ്രതിയായ യുവാവ് കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുമാണെന്ന് പൊലീസ് പറഞ്ഞു.

കിളിമാനൂർ എസ്.എച്ച്.ഒ എസ്. സനൂജിന്റെ നേതൃത്വത്തിൽ എസ്. ഐമാരായ വിജിത്ത് കെ. നായർ, രാജേന്ദ്രൻ, എ.എസ്.ഐ ഷാജു, സീനിയർ സി.പി.ഒ കിരൺ, സി.പി.ഒ പ്രജിത്ത്, വനിതാ സീനിയർ സി.പി.ഒ ശ്രീജ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestation
News Summary - Attempt to molest an elderly woman; The youth was arrested
Next Story